പൊന്നാനിയിലെ കഞ്ചാവ് വിതരണക്കാരിലെ പ്രധാനി ബാതിഷയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
പൊന്നാനി ചമ്രവട്ടം ജംഗ്ഷൻ കേന്ദ്രീകരിച്ച് കഞ്ചാവ് വിദ്യാർത്ഥികൾക്കും മറ്റും വിൽപന നടത്തവേ കഞ്ചാവുമായി കഴിഞ്ഞ ഒക്ടോബറിൽ പിടിയിലായി ജയിലിൽ കഴിഞ്ഞ് വരവേ ഒറീസയിൽ നിന്നും അഞ്ചു കിലോ കഞ്ചാവ് കൊണ്ട് വന്നു പിടിയിലായപ്പോൾ പോലിസിൻ്റെ കണ്ണിൽ പെടാതെ ഒളിപ്പിച്ച് വെച്ച അഞ്ച് കിലോ കഞ്ചാവ് കൂട്ട് കച്ചവടക്കാരനായ ഹംസക്ക് വിതരണം ചെയ്യാൻ നിർദേശം നൽകിയത് വഴി ഹംസയെയും നിരീക്ഷിച്ച പൊന്നാനി പോലിസ് അഞ്ചു കിലോ കഞ്ചാവ് സഹിതം ഹംസയെയും പിടികൂടി ജയിലിൽ അടച്ചതിന് ശേഷം നാലു മാസം തവനൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞ് കഴിഞ്ഞ ഫെബ്രുവരിയിൽ ജാമ്യത്തിൽ ഇറങ്ങിയ ബാതിഷ എന്ന പുല്ല് ബാത്തി 46 വയസ്സ് s /o സിദ്ദീഖ് കുട്ടൂസ മരക്കാരകത് എന്നയാളെയാണ് മലപ്പുറം ജില്ല പോലിസ് മേധാവി ആർ. വിശ്വനാഥ് . ഐ . പി.എസ്. നൽകിയ റിപ്പോർട്ടിന്മേൽ മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവിൻ പ്രകാരം തിരൂർ ഡി.വൈ.എസ്.പി മൂസ വള്ളിക്കാടന്റെ നിർദ്ദേശത്തെ തുടർന്ന് പൊന്നാനി പോലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്, എ.എസ്. ഐ . സനോജ് , പോലീസുകാരായ നാസർ, പ്രശാന്ത് കുമാർ, കൃപേഷ്, മനോജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ നരിപ്പറമ്പിൽ നിന്ന് അറസ്റ് ചെയ്തത്. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു. സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കെതിരെയും കാപ്പ പ്രകാരമുള്ള നടപടികൾ സ്വീകരിച്ചുവരുന്നുവെന്ന് പൊന്നാനി പോലീസ് അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments