ഇനി പൊന്നാനി കെ.എസ് ആർ.ടി.സി സബ്ബ് ഡിപ്പോ മാലിന്യമുക്ത ഹരിത സ്ഥാപനം.
മാലിന്യമുക്ത നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി പൊന്നാനി KSRTC സബ്ബ് ഡിപ്പോ മാലിന്യമുക്ത ഹരിത സ്ഥാപനമായി പ്രഖ്യാപിക്കപ്പെട്ടു.
ഹരിത സ്ഥാപന പ്രഖ്യാപനം.നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു.
അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സൂപ്രണ്ട് സജനി, കൗൺസിലർ ബാത്തിഷ ആശംസകളർപ്പിച്ചു സംസാരിച്ചു.
KSRTC സബ്ബ് ഡിപ്പോ ഓഫിസ്, മെക്കാനിക്കൽ ഗാരേജ്, ബസ്റ്റാന്റ് യാഡ് ,കോംപൗണ്ട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മാലിന്യം നീക്കം ചെയ്ത്, ശുചീകരിച്ച് വൃത്തിയായി സൂക്ഷിക്കുന്ന ഗ്രീൻ വളണ്ടിയർമാർക്ക്
ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു.
നഗരസഭ ക്ലീൻ സിറ്റി മാനേജർ ദിലീപ് കുമാർ പദ്ധതി വിശദീകരണം നടത്തി.
നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാർ , KSRTC ജീവനക്കാർ , യാത്രക്കാരായ നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments