ലഹരിവിപത്തിനെതിരെ അധ്യാപക കവചം
ലഹരിവിപത്തിനെതിരെ അധ്യാപക കവചം ബോധവൽക്കരണ പരിപാടി പൊന്നാനി സബ് ജില്ലയിൽ തുടങ്ങി. കെഎസ്ടിഎ പൊന്നാനി സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബോധവൽക്കരണം. ബസ്സ് യാത്രക്കാർ,ബസ്സ് സ്റ്റാൻഡ് പരിസരത്തുള്ള കടഉടമകൾ,ഓഫീസ്സുകൾ തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ സ്കൂൾ കോളേജ് വിദ്യാർത്ഥികൾ എന്നിവരെ നേരിട്ട് കണ്ട് സംസാരിച്ചു ലഘുലേഖകൾ വിതരണം ചെയ്തു.
കെഎസ്ടിഎ പൊന്നാനി ഉപജില്ല അധ്യാപക ബ്രിഗേഡ് കൺവീനർ കെ മനോരമ സബ് ജില്ലാ സെക്രട്ടറി കെ സുഹറ,പ്രസിഡന്റ് ഇർഷാദ് ഇ കെ, സബ്ജില്ലാ വൈസ്പ്രസിഡണ്ടുമാരായ ബിജി ഇട്ടൂപ്പ്, ഷീബ എം കെ, സബ്ജില്ലാ എക്സിക്യൂട്ടീവ് മാരായ
പ്രേമ വി,സിന്ധു, സാറാ ബി,അധ്യാപകബ്രിഗേഡു കളായസമീർ,ഷിജില,അമ്പിളി എന്നിവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments