Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സമ്പൂർണ്ണ ഭവന പദ്ധതിക്കും , ശുചിത്വത്തിനും മുൻഗണന നൽകി വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ബജറ്റ് .





നവ പദ്ധതികൾ 

നരണിപ്പുഴയോരത്ത് ഹാപ്പിനസ് പാർക്ക്  & ഓപ്പൺ ജിം 

പഴഞ്ഞി 4-ാം വാർഡിൽ ഫിസിയോതെറാപ്പി സെൻ്റർ യൂണിറ്റ് .

പത്തുമുറി - മാട്ടുമ്മലിൽ മൈക്രോ ടൂറിസം പദ്ധതി .

ഹോമിയോ ഡിസ്പൻസറിയിൽ  ഒക്യുപ്പേഷൻ തെറാപ്പി യൂണിറ്റ് .

FHC ൽ  ഓപ്പൺ ജിം .

ഗ്രാമ വണ്ടി പദ്ധതി 

ഫിഷറീസ് സ്കൂളിൽ മിനി സ്റ്റേഡിയം . 


വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ 
2025 -26  വാർഷിക ബജറ്റിൽ 418208861 രൂപ വരവും ,   414093000 രൂപ ചെലവും , 4115861 രൂപ നീക്കിയിരിപ്പും  പ്രതീക്ഷിക്കുന്ന ബജറ്റ്  വൈസ് പ്രസിഡണ്ട് ഫൗസിയ വടക്കേപ്പുറത്ത് അവതരിപ്പിച്ചു . സമ്പൂർണ്ണ ഭവന പദ്ധതിക്കും , ശുചിത്വത്തിനുമാണ്  വാർഷിക ബജറ്റിൽ ഊന്ന‍ല്‍ നൽകിയിട്ടുള്ളത് . ബജറ്റ് അവതരണ  യോഗത്തിൽ പ്രസിഡണ്ട് കല്ലട്ടേ‍ല്‍ ഷംസു അധ്യക്ഷത വഹിച്ചു . 

കാർഷിക  മത്സ്യ  ക്ഷീര മേഖല , വനിത ശിശു ഭിന്നശേഷി വയോജന , യുവജന, വിഭാഗങ്ങൾക്കും  അർഹമായ പരിഗണന ബജറ്റിൽ നൽകിയിട്ടുണ്ട് . പശ്ചാത്തല , സേവന മേഖലക്കും ,  സമഗ്ര ശുചിത്വത്തിനായി ക്ലീന്‍ വെളിയംകോട്  പദ്ധതിക്കും ,  ടൂറിസവുമായി  ബന്ധപ്പെട്ട് നരണിപുഴയോരം ഹാപ്പിനസ് പാർക്ക് & ഓപ്പൺ ജിം  , പത്തുമുറി-മാട്ടുമ്മൽ മൈക്രോ ടൂറിസം ,  കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓപ്പൺ ജിം ,  പഴഞ്ഞി 4-ാം വാർഡിൽ ഫിസിയോതെറാപ്പി സെൻ്റർ യൂണിറ്റ് ,  ഹോമിയോ ഡിസ്പൻസറിയിൽ  ഒക്യുപ്പേഷൻ തെറാപ്പി യൂണിറ്റ്  തുടങ്ങി  പദ്ധതികളും  ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ഫിഷറീസ് സ്കൂളിൽ മിനി സ്റ്റേഡിയത്തിനും ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനും ജീവിതശൈലി കാൻസർ, രോഗം നിർണയ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്പർശം 2025  , സമഗ്ര ആരോഗ്യം , എന്നീ പദ്ധതികളും , സിന്തറ്റിക്ക് ലഹരി ഉൾപ്പെടെയുളള മാരക വിപത്തുകൾക്കെതിരെ പൊതു ജന പങ്കാളിത്തത്തോടെ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും, കിടപ്പുരോഗികൾക്ക് സാന്ത്വനമേകാൻ തണൽ പരിരക്ഷ പദ്ധതിക്കും , പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സദ്ഗമയ പദ്ധതിയും ബജറ്റിൽ മതിയായ തുക  ഉൾപ്പെടുത്തിയിട്ടുണ്ട് . പട്ടികജാതി ക്ഷേമത്തിനും സ്ത്രീ ശാക്തീകരണത്തിനും വിദ്യാഭ്യാസ  കലാകായിക പദ്ധതികൾക്കും മത്സരപരീക്ഷകൾക്കായുള്ള .പരിശീലനവും പദ്ധതിയിൽ  വക കൊള്ളിച്ചിട്ടുണ്ട് . ഗ്രാമ പ്രദേശങ്ങളിലെ  യാത്രക്ലേശം പരിഹരിക്കുന്നതിന് 
ഗ്രാമ വണ്ടി പദ്ധതിക്കും   ബഡ്ജറ്റിൽ  തുക വകയിരുത്തിയിട്ടുണ്ട് .

ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ്
കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയടത്ത്, സെയ്ത് പുഴക്കര , റംസി റമീസ് , മെമ്പർമാരായ ഹുസൈൻ പാടത്തക്കായില്‍ , മുസ്തഫ മുക്രിയകത്ത്, റസ്ലത്ത് സെക്കീര്‍ , 
പി .  വേണുഗോപാ‍ല്‍‍, 
റമീന ഇസ്മയില്‍, സുമിത രതീഷ് , താഹിർ തണ്ണിത്തുറക്കൽ , ഹസീന ഹിദായത്ത് , കെ. വേലായുധൻ , ഷീജ സുരേഷ് ,  പി. പ്രിയ  ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജ് കുമാർ, എന്നിവർ പങ്കെടുത്തു സംസാരിച്ചു .




🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments