വെളിയങ്കോട് പഞ്ചായത്ത് ഹരിത
ഗ്രാമ പ്രഖ്യാപന മുന്നൊരുക്ക യോഗം സംഘടിപ്പിച്ചു
മാലിന്യ മുക്ത നവകേരളം ഹരിത പ്രഖ്യാപന തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് മുന്നൊരുക്ക യോഗം നടത്തി . എരമംഗലം കിളിയിൽ പ്ലാസയിൽ ചേർന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡണ് ഫൗസിയ വടക്കേ പുറത്ത് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത് , റംസി റമീസ്, പഞ്ചായത്ത് മെമ്പർ ഹുസൈൻ പാടത്തകായിൽ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ ബീരാൻക്കുട്ടി എന്നിവർ ആശംസകൾ നേർന്നു.
കില ബ്ലോക്ക് കോർഡിനേറ്റർ
എം. പ്രകാശൻ ഹരിത ഗ്രാമ പ്രഖ്യാപനവ്യമായി ബന്ധപ്പെട്ട പൊതു അവതരണം നടത്തി. ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ റിയാസ് ഹരിത ഓഡിറ്റ് അവലോകനം നടത്തി. നവകേരളം റിസോഴ്സ് പേഴ്സൺ കെ.പി. രാജൻ ചർച്ചക്ക് നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. വേണു ഗോപാൽ , റസ്ലത്ത് സെക്കീർ , റമീന ഇസ്മയിൽ , ഹസീന ഹിദായത്ത് , സുമിത രതീഷ് , സബിത പുന്നക്കൽ , മുസ്തഫ മുക്രിയത്ത് , താഹിർ തണ്ണിത്തുറക്കൽ , പി.പ്രിയ
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജലീൽ കീടത്തേൽ , വഹാബ് മാസ്റ്റർ , അശറഫ് കാളിയത്തേൽ , ഫസലുറഹ്മാൻ , കെ രാമകൃഷ്ണൻ , റോസ്
ഇബ്രാഹിംകുട്ടി , നിർവ്വഹണ ഉദ്യോഗസ്ഥരായ ബാബു മാസ്റ്റർ , അസിസ്റ്റൻ്റ് എഞ്ചിനീയർ പ്രീത , ഹെൽത്ത് ഇൻസ്പെക്ടർ ഷാജി , വി.ഇ. ഒ. പ്രസീത , കുടുംബശ്രീ ചെയർ പേഴ്സൺ പുഷ്പലത , തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. കനോലി കനാൽ ശുചീകരിക്കാനും വാർഡ്തല ശുചീകരണം പൂർത്തീകരിക്കാനും ഹരിത സ്ക്കൂൾ , ഹരിത അയൽക്കൂട്ടം , ഹരിത സ്ഥാപനങ്ങൾ ഓഡിറ്റ് പൂർത്തീകരിച്ച് ഹരിത പ്രഖ്യാപനം സമയബന്ധിതമായി നടത്താനും തീരുമാനിച്ചു . പഞ്ചായത്ത് മെമ്പർമാർ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , അധ്യാപകർ , വ്യാപാരി വ്യവസായി പ്രതിനിധികൾ , ഹരിത കർമ്മസേന ,കുടുംബശ്രീ പ്രവർത്തകർ , തുടങ്ങിയവർ പങ്കെടുത്തു . ആരോഗ്യ വിദ്യാഭാസ ചെയർമാൻ സെയ്ത് പുഴക്കര സ്വാഗതവും , ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. മനോജ് കുമാർ നന്ദിയും പറഞ്ഞു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments