പുത്തൻപള്ളി ഹരിതനഗരമായി പ്രഖ്യാപിച്ചു
പെരുമ്പടപ്പ്: മാലിന്യമുക്ത നവകേരള ജനകീയ ക്യാമ്പയിന്റെ ഭാഗമായി പെരുമ്പടപ്പ്ഗ്രാമപഞ്ചായത്തിലെ പുത്തൻപള്ളി ടൗൺ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ബിനീഷ മുസ്തഫ ഹരിതനഗരമായി പ്രഖ്യാപിച്ചു.വൈസ്പ്രസിഡന്റ് ശ്രീ.പി.നിസാർ അദ്ധ്യക്ഷത വഹിച്ചു.ഹരിതനഗര പ്രഖ്യപനത്തിന്റെ ഭാഗമായി പെരുമ്പടപ്പ് പാറ മുതൽ പുത്തൻപള്ളി വരെ പൊതുജനങ്ങളെ ഉൾകൊള്ളിച്ച് ശുചിത്വസന്ദേശ റാലിയും പഞ്ചായത്തിലെ ഹരിതസ്ഥാപന പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതതരണവും നടന്നു.പരിപാടിയിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷാദത്ത് ടീച്ചർ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗദ അബ്ദുള്ള,വാർഡ് മെമ്പർമാരായ സക്കറിയ,ശാന്ത കുമാരൻ,ഉണ്ണികൃഷ്ണൻ, ടി | എച്ച് മുസ്തഫ,നിഷ,അജീഷ,അക്ബർ,അഷറഫ്, അബൂബക്കർ,വിജിത,വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് സലാഹുദ്ധീൻ, പഞ്ചായത്ത് സെക്രട്ടറി സാജൻ സി ജേക്കബ്,ഹരിതസേനാംഗങ്ങൾ,ആരോഗ്യവകുപ്പ് ജീവനക്കാർ ചടങ്ങിൽ സംബന്ധിച്ചു.അസി.സെക്രട്ടറി അജിതകുമാരി പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.പഞ്ചായത്തിന്റെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ബോട്ടിൽ ബൂത്തുകൾ ഇതിനോട് അനുബന്ധിച്ചു സ്ഥാപിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments