പെൻഷനേഴ്സ് യൂണിയൻ വനിതാവേദി വനിതാ ദിനം ആഘോഷിച്ചു
അന്താരാഷ്ട്ര വനിതാദിനം മാർച്ച് 8 ന് നന്നംമുക്ക് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ മുക്കുതല പെൻഷൻ ഭവനിൽ സമുചിതമായി ആഘോഷിച്ചു. 9.30 ന് വൈസ് പ്രസിഡന്റ് എം. നാരായണിവാരസ്യാർ പതാക ഉയത്തി. യോഗ ട്രെയിനർ ഡോ. തബ്സീന സാദിഖ് ഉദ്ഘാടനം ചെയ്തു. നന്നംമുക്ക് യൂണിറ്റ് // വൈസ് പ്രസിഡന്റ് ശ്രീമതി. നാരായണി വാരസ്യാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി വി.വി. ഭരതൻ, നന്നമുക്ക് യൂണിറ്റ് സെക്രട്ടറി പി എൻ കൃഷ്ണമൂർത്തി, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഇ. ഉണ്ണി മാധവൻ കെ.കൃഷ്ണദാസ് എന്നിവർ ആശംസകൾ നേർന്നു. ആര്യദേവിടിച്ചർ സ്വാഗതവും അനിതാദാസ് നന്ദിയും പറഞ്ഞു. കിഡ്നി ശസ്തക്രിയക്ക് വിധേയനാകുന്ന പി കൃഷ്ണുമാറിനുള്ള നന്നംമുക്ക് യൂണിറ്റിൻ്റെ ചികിത്സ സഹായമായി 30000 രൂപ ചികിത്സാസഹായ സമിതി ഭാരവാഹികൾക്ക് കൈമകി.
തുടർന്ന് വനിതകൾ അവതരിപ്പിച്ച വിവിധകലാപരിപാടികൾ അവതിരിപ്പിച്ചു. ഇവനജാക്ഷി (ലളിതഗാനം) നാരായണി വാരസ്യാർ,
എ.എം. ആര്യാദേവി ( കവിതാലാപനം) , ഇന്ദിര ( നൃത്തം), വിജയലക്ഷ്മി , & പാർട്ടി ( വഞ്ചിപ്പാട്ട്), പി.ബി ഷീലടീച്ചർ (പ്രസംഗം) ശ്രീദേവി ടീച്ചർ& പാർട്ടി( അക്ഷരശ്ലോകം) എന്നിവർ വിവിധപരിപാടികൾ അവതരിപ്പിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments