പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്
വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പുത്തൻപള്ളി കേന്ദ്ര മദ്രസ്സയിൽ വെച്ച് നടന്ന പരിപാടി പഞ്ചായത്ത് വൈ : പ്രസിഡൻ്റ് നിസ്സാർ P ഉത്ഘാടനം ചെയ്തു.
വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ സൗദ അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ നിഷാദത്ത് ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മെമ്പർമാരായ സക്കരിയ, T.H മുസ്തഫ, ഉണ്ണികൃഷ്ണൻ, സുനിൽദാസ് , നിഷ, ശാന്ത, അജീഷ, അബൂബക്കർ , വിജിത, കൗലത്ത്, എന്നിവർ സന്നിഹിതരായിരുന്നു.
ICDS സൂപ്പർവൈസർ അദീപ യാസീൻ പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു. അപേക്ഷിച്ചവരിൽ നിന്ന്
86 ഗുണഭോക്താക്കൾക്ക് കട്ടിൽ വിതരണം നടത്തുകയുണ്ടായി. തുടർച്ചയായി പഞ്ചായത്ത് ഭരണ സമിതി മൂന്നാം തവണയാണ് വയോജനങ്ങൾക്ക് കട്ടിൽ നൽകുന്ന പദ്ധതി നടപ്പിലാക്കിയത്. വയോജനങ്ങളുടെ ക്ഷേമം മുൻനിർത്തി ഒട്ടനവധി പദ്ധതികളാണ് കഴിഞ്ഞ 4 വർഷക്കാലം കൊണ്ട് പെരുമ്പടപ്പ് പഞ്ചായത്ത് ഭരണസമിതി നടപ്പിൽ വരുത്തിയത്. ഗുണഭോക്താക്കൾക്ക് പുറമെ നിരവധി പേർ ചടങ്ങിൽ പങ്കെടുക്കകയുണ്ടായി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments