എസ് . വൈസ് .എസ് കോടഞ്ചേരി മഹല്ല് യൂണിറ്റിൻ്റെ റിലീഫ് വിതരണ ഉദ്ഘാടനം വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു
എസ് . വൈസ് .എസ് കോടഞ്ചേരി മഹല്ല് യൂണിറ്റിൻ്റെ റിലീഫ് വിതരണ ഉദ്ഘാടനം വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു . മഹല്ല് മുദരിസ് ശുഹൈൽ ഹാഫിളിൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ മഹല്ല് ഖത്തീബ് ഷഫീഖ് സഖാഫി അധ്യക്ഷത വഹിച്ചു . ഹംസ സഖാഫി വെളിയങ്കോട് റമളാൻ പ്രഭാഷണവും , കെ. എം . യൂസഫ് ബാഖഫി കാസർകോട് സന്ദേശവും നല്കി . ഫസൽ ബുഹാരി തങ്ങൾ , ഹമീദ് ലത്തീഫി , മുഹമ്മദ് ഉസ്താദ് , തുടങ്ങിയവർ സംസാരിച്ചു . പൊന്നാനി താലൂക്ക് ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി സയ്യിദ് സീതിക്കോയ തങ്ങൾ സമാപന പ്രാർത്ഥന നടത്തി .
കഴിഞ്ഞ 26 വര്‍ഷമായി SYS സാന്ത്വനം കോടഞ്ചേരി മഹല്ല് യൂണിറ്റിന് കീഴില്‍ നിരവധിയായ ജീവകാരുണ്യ , സാന്ത്വന സേവനങ്ങളാണ് നടത്തിവന്നിട്ടുള്ളത് . ഈ റമളാൻ സമയത്ത് , പ്രയാസമനുഭവിക്കുന്ന എല്ലാ വിഭാഗത്തിൽ ഉൾപ്പെട്ട 300 കുടുംബങ്ങൾക്കാണ് ഭക്ഷ്യധാന്യ കിറ്റ് എത്തിച്ച് നല്കിയത് .
നിത്യരോഗങ്ങള്‍ക്കടിമപ്പെട്ട് മരുന്ന് വാങ്ങാന്‍ ക്ലേശിക്കുന്ന രോഗികള്‍ക്ക് മാസാന്തം മരുന്ന് ലഭ്യമാക്കുന്ന പദ്ധതിയായ സാന്ത്വനം മെഡിക്കല്‍ കാര്‍ഡ് സംവിധാനം 8 വര്‍ഷമായി തുടരുന്നു . മഹല്ലിലുൾപ്പെട്ട എല്ലാ സമുദായാംഗങ്ങളിലും ഉൾപ്പെട്ട നിത്യ രോഗികള്‍ക്ക് സഹായം നല്കി വരുന്നു . കിടപ്പു രോഗികളുടേയും അപകടം മൂലം വിഷമമനുഭവിക്കുന്നവരുടേയും ഉപയോഗത്തിനായി ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, മെഡിക്കല്‍ കട്ടില്‍, വീല്‍ ചെയര്‍, വാക്കര്‍, വാക്കിംഗ് സ്റ്റിക്ക്, എയര്‍ ബെഡ്, വാട്ടര്‍ ബെഡ്, നെബുലൈസര്‍ തുടങ്ങിയവ ആവശ്യക്കാരുടെ വീടുകളിലെത്തിച്ചു നല്‍കുന്നു.
ധാര്‍മിക ശിക്ഷണവും പരിശീലനങ്ങളും നല്‍കി സേവനം ചെയ്യുന്ന മുഅല്ലിംകള്‍, മദ്രസാധ്യാപകർ തുടങ്ങിയവർക്ക് വിവിധ സഹായങ്ങൾ നല്കി വരുന്നു . എസ് എസ് എല്‍ സി , +2, ഡിഗ്രി പരീക്ഷകളില്‍ 2023-24 അധ്യയന വര്‍ഷം വിജയിച്ച മഹല്ലിലെ 98 വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും ഉപഹാര സമര്‍പ്പണവും നല്കുകയുണ്ടായി .
ഗൈഡൻസ് ക്ലാസ്സുകൾ , ഹജ്ജ് ക്ലാസ്സ് , മയ്യിത്ത് പരിപാലനം , രോഗപരിചരണം , വനിത സാന്ത്വനം വളണ്ടിയർ , എന്നിവക്കായുള്ള പരിശീലനം എന്നിവയും യൂണിറ്റിന് കീഴിൽ നടത്തി വരുന്നു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments