പൊന്നാനി നഗരസഭ ജനകീയ ശുചീകരണ യജ്ഞ പരിപാടിക്ക് തുടക്കമായി
"ഇനി ഞാൻ ഒഴുകട്ടെ"
ജലാശയങ്ങൾ, തോടുകൾ എന്നിവ വീണ്ടെടുക്കുന്നതിനുള്ള കർമ്മ പരിപാടിയുടെ ഭാഗമായി പൊന്നാനി നഗരസഭയിലെ 6,7,8,19 20, 21,വാർഡുകളിലൂടെ ഒഴുകുന്ന നീലം തോട് ജനകീയ ശുചീകരണ യജ്ഞ പരിപാടിക്ക് തുടക്കമായി.
മഴക്കാലമായാൽ പെയ്യുന്ന ശക്തമായ മഴയിൽ, മഴവെള്ളം ഒഴുകി പോകാത്തതിനാൽ ശക്തമായുണ്ടാകുന്ന വെള്ളക്കെട്ടിൽ കുട്ടാട് പാടം മുതൽ ഈഴുവത്തിരുത്തി,എരിക്കമണ്ണ,ചമ്രവട്ടം ജംഗ്ഷൻ, തെയ്യങ്ങാട്, പുളിക്കക്കടവ് പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി ജനജീവിതം ദുരിത പൂർണമാകുന്ന സംഭവങ്ങൾ തുടർക്കഥയാണ്.
ഇത്തരം ദുരവസ്ഥയ്ക്ക് പരിഹാരമാകുന്ന തരത്തിൽ
മാലിന്യങ്ങളും ,മറ്റു പാഴ് വസ്തുക്കളും വലിച്ചെറിഞ്ഞ് സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ട തോടിൽ നിന്നും മണ്ണും മാലിന്യങ്ങളും നീക്കം ചെയ്ത് നീരൊഴുക്ക് ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ലക്ഷ്യമിടുന്നത്.
അതോടൊപ്പം തോട് കയ്യേറി നടത്തിയ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കി, കയ്യേറ്റക്കാർക്കെതിരെ നിയമാനുസൃത തുടർ നടപടികൾ സ്വീകരിക്കുവാനും നഗരസഭ ഭരണ സമിതി തീരുമാനിച്ചിട്ടുണ്ട്.
നഗരസഭ പ്രദേശത്തെ പ്രധാന ജലാശയങ്ങൾ , നീലം തോട്, ചെറുതോട്,കുട്ടാട് തോട് എന്നിവ ഉൾപ്പെടെയുള്ള തോടുകൾ എന്നിവ ശുചീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പരിപാടിയുടെ ഉത്ഘാടനം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു.
ആരോഗ്യ സ്ഥിരം സമിതി ചെയർ പേഴ്സൺ ഷീന സുദേശൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല, കൗൺസിലർമാരായ ഷാലി, ഇക്ബാൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
കൗൺസിലർമാർ , ശുചീകരണ വിഭാഗം തൊഴിലാളികൾ, അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ,സന്നദ്ധ പ്രവർത്തകർ , പ്രദേശവാസികൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
വാർഡ് കൗൺസിലർ സുധ സ്വാഗതവും
ക്ലീൻ സിറ്റി മാനേജർ
ദിലീപ് കുമാർ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments