Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അഡ്വ. കെ എ ബക്കർ "ദാ വന്നു ദേ പോയി..."യുഡിഎഫ് പ്രതിഷേധക്കാറ്റിൽമാറഞ്ചേരി പഞ്ചായത്ത് ബജറ്റ്

അഡ്വ. കെ എ ബക്കർ 
"ദാ വന്നു ദേ പോയി..."

യുഡിഎഫ് പ്രതിഷേധക്കാറ്റിൽ
മാറഞ്ചേരി പഞ്ചായത്ത് ബജറ്റ്


മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് അംഗവും ലീഗ് നേതാവുമായ അഡ്വ. കെ.എ. ബക്കർ ബോർഡ് യോഗത്തിൽ ഒപ്പുവെച്ചതിനെച്ചൊല്ലി ബജറ്റ് അവതരണം ബഹളത്തിൽ മുങ്ങി. പകുതിവില തട്ടിപ്പ് കേസിലെ പ്രധാന പ്രതികൂടിയായ ബക്കർ ഭരണ കക്ഷികളുടെ കണ്ണ് വെട്ടിച്ചാണ് ബോർഡ് യോഗത്തിൽ പങ്കെടുക്കാനായി മാറഞ്ചേരി പഞ്ചായത്ത് ഓഫീസിൽ എത്തിയത്. പ്രതിപക്ഷ അംഗങ്ങളെ പോലും അറിയിക്കാതെ അപ്രതീക്ഷിതമായെത്തിയ ബക്കർ മിന്നൽ വേഗതയിലെത്തി രജിസ്റ്ററിൽ ഒപ്പുവെച്ച ശേഷം ബജറ്റ് യോഗത്തിൽ പങ്കെടുക്കാതെ സ്ഥലം വിടുകയായിരുന്നു. ബക്കറിനെ അന്വേഷിച്ചപ്പോൾ 'ദാ വന്നു ദേ പോയി' എന്ന മറുപടിയാണ് ലഭിക്കുന്നത്. ആരാ കണ്ടതെന്ന ചോദ്യത്തിന് ഞാൻ മാത്രേ കണ്ടുള്ളൂവെന്നും ചിലർ മറുപടി പറയുന്നതും കേൾക്കാമായിരുന്നു. മാറഞ്ചേരി പഞ്ചായത്ത് കോൺഫറസിന് ഹാളിൽ ബജറ്റ് അവതരണത്തിന് വൈസ് പ്രസിഡന്റ് ടി.വി. അബ്‌ദുൽഅസീസ് എത്തുന്നതോടെയാണ് ബക്കറിന്റെ പോക്കും വരവും. പഞ്ചായത്ത് അംഗങ്ങളുടെ ഒപ്പ് രേഖപ്പെടുത്തുന്നതിന് ചുമതലയുണ്ടായിരുന്ന ജീവനക്കാരിയിൽനിന്ന് ബുക്ക് വാങ്ങിയശേഷമായിരുന്നു ഒപ്പുവെച്ചത്. ഒപ്പുവെച്ചശേഷം സീറ്റിൽ ഇരിക്കാൻ ജീവനക്കാരി ആവശ്യപ്പെട്ടുവെങ്കിലും മറ്റു തിരക്കുണ്ടെന്ന് പറഞ്ഞു സ്ഥലം വിടുകയായിരുന്നു. യോഗത്തിൽ പങ്കെടുക്കാതെ ഒപ്പുമാത്രം വെച്ചുമുങ്ങിയ പൊതുജനത്തെ വഞ്ചിച്ചു തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് അന്വേഷിക്കുന്ന പ്രതികൂടിയായ ബക്കറിന്റെ ഹാജർ രേഖപ്പെടുത്താൻ കഴിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. ബീന പറഞ്ഞതോടെ കോൺഗ്രസ് അംഗങ്ങൾ മുദ്രാവാക്യവുമായി പ്രതിഷേധം ഉയർത്തി. യുഡിഎഫ് ജനപ്രതിനിധികളിൽ ലീഗിന്റെ ഏക അംഗം കൂടിയാണ് അഡ്വ. കെ.എ. ബക്കർ. തുടർച്ചയായി മൂന്നുമാസത്തെ ബോർഡ് യോഗത്തിൽ പങ്കെടുക്കാതിരുന്നാൽ പഞ്ചായത്തംഗം അയോഗ്യനാവും. പകുതിവില തട്ടിപ്പ് കേസിൽപ്രതിയായ ശേഷം ബോർഡ് യോഗങ്ങളിൽ ബക്കർ പങ്കെടുത്തിരുന്നില്ല. യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധങ്ങൾ വകവെക്കാതെ വൈസ് പ്രസിഡന്റ് ബജറ്റ് അവതരണം തുടർന്നതോടെ കോൺഗ്രസ് അംഗങ്ങൾ മുദ്രാവാക്യം വിളികളിൽനിന്ന് മാറി കൂക്കുവിളികളോടെ പ്രതിഷേധം കടുപ്പിച്ചു. ഇതോടെ പഞ്ചായത്ത് സെക്രട്ടറി ഇടപെട്ടു. പഞ്ചായത്ത് ആക്ട് പരിശോധിച്ചു ബക്കറിന്റെ ഒപ്പ് സംബന്ധിച്ചു തീരുമാനം എടുക്കാമെന്ന് പറഞ്ഞതോടെ അംഗങ്ങൾ ഒതുങ്ങി. ബജറ്റ് അവതരണത്തിന് ശേഷം നടന്ന ചർച്ചയിൽ കോൺഗ്രസ് അംഗങ്ങൾ പങ്കെടുത്തില്ല. ഭരണ പക്ഷത്തുനിന്ന് സിപിഎം, സിപിഐ, എൻസിപി പ്രതിനിധികളും ഏക എസ്‌ഡിപിഐ അംഗവും ചർച്ചയിൽ പങ്കെടുത്തു ബജറ്റിനെ പിന്തുണച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments