ബദ്ർ സ്മൃതിയും
എ കെ സഈദ് മുസ്ലിയാർ അനുസ്മരണവും സംഘടിപ്പിച്ചു
ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന അധ്യായമായി ഇന്നും മുസ്ലിം സമൂഹം ഓർത്തുകൊണ്ടിരിക്കുന്ന ബദർ യുദ്ധ ശുഹദാക്കളുടെ പ്രകീർത്തന സദസ്സും എരമംഗലം ദേശത്തെ ഇസ്ലാമിക ധാർമ്മിക പ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്ന മർഹൂം എ കെ സഈദ് മുസ്ലിയാർ അനുസ്മരണവും എരമംഗലം SSF,SYS ആഭിമുഖ്യത്തിൽ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ചു. ആദ്യദിനം എ കെ സഈദ് മുസ്‌ലിയാർ അനുസ്മരണ പ്രഭാഷണം യൂസുഫ് ബാഖവി മാറഞ്ചേരി നിർവ്വഹിച്ചു. ഇസ്ലാമിന്റെ ആദ്യകാലങ്ങളിൽ മക്ക മുശ്രിക്കുകളുടെ കൊടും പീഡനം സഹിക്കവയ്യാതെ വന്നപ്പോൾ പ്രവാചകൻ മുഹമ്മദ് നബി (സ്വ യും അനുചരരും ഇസ്ലാമിക നിലനിൽപ്പിനും സമാധാനത്തിനും വേണ്ടി റമളാൻ 17ന് പടപൊരുതിയ ബദ്ർ യുദ്ധ ശുഹദാക്കളുടെ നാമമുദ്ധരിക്കുന്ന മഹ്ലറത്തുൽ ബദ്രിയ്യ പാരായണവും പ്രകീർത്തന സദസ്സും സയ്യിദ് അൻവർ സാദാത്ത് സഅദി അൽ അർഷദി നടുവട്ടം നേതൃത്വം നൽകി. രണ്ടുദിവസങ്ങളിലായി സംഘടിപ്പിച്ച സദസ്സിൽ ഒരുപാട് സത്യവിശ്വാസികൾ പങ്കെടുത്തു.എല്ലാ മാസവും രണ്ടാമത്തെ വ്യാഴാഴ്ച്ചകളിൽ ഈ സദസ്സ് വിപുലമായി നടന്നുവരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments