സ്നേഹ താരകം പ്രകാശനം ചെയ്തു.
അഞ്ഞിനാട്ടയിൽ
അബ്ദുല്ലകുട്ടി മൗലവിയുടെ സ്മരണാർത്ഥം അഞ്ഞിനാട്ടയിൽ ഫാമിലി തയ്യാറാക്കിയ സ്നേഹതാരകം സുവനീർ കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വക്കറ്റ് എം കെ സക്കീർ
മാറഞ്ചേരി സെന്റർ മസ്ജിദ് ഖത്തീബ് കാസർഗോഡ് യൂസുഫ് ബാഖവിക്ക് നൽകി പ്രകാശനം നിർവഹിച്ചു .
പാണ്ഡിത്യത്തിന്റെ നിറവിൽ നിൽക്കുമ്പോഴും സാധാരണക്കാരോട് സംവദിച്ച പണ്ഡിതനായിരുന്നു അഞ്ഞിനാട്ടയിൽ അബ്ദുല്ലകുട്ടി മൗലവി എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു .
അറുപതുകളിൽ മാറഞ്ചേരി പ്രദേശത്തെ വിരലിലെണ്ണവുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ അബ്ദുല്ലക്കുട്ടി മൗലവിയും ഉണ്ടായിരുന്നു.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പി ലായിരുന്നു അധ്യാപന ജീവിതത്തിന്റെ റതുടക്കം.
പുതു പൊന്നാനി ജി എഫ് എൽ പി സ്കൂളിൽ നിന്നുമാണ് സർവീസിൽ നിന്നും വിരമിച്ചത്.
അറബിക് ഭാഷധ്യാപകനായിസർക്കാർ സർവീസിലിരിക്കുമ്പോഴും മതപണ്ഡിതൻ, കർഷകൻ ,കച്ചവടക്കാരൻ തുടങ്ങി ജീവിതത്തിൻറെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വേറിട്ട വ്യക്തിത്വമായിരുന്നു അദ്ദേഹം.
അഡ്വക്കേറ്റ് എം കെ സക്കീർ , യൂസഫ് ബാഖവി , കാട്ടിൽ ആലി , ഷൗക്കത്തലി ഫൈസി ,കുഞ്ഞുമോൻ മാഷ്, എ മുഹമ്മദ് മാഷ് ,താമലശേരി ടി മുഹമ്മദ് ബഷീർ , ഹക്കീം വെളിയത്ത് എന്നിവർ പ്രസംഗിച്ചു.
റാഷിദ് അഞ്ഞിനാട്ടയിൽ നന്ദി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments