Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കുണ്ടുകടവ് ജംഗ്ഷൻ , ചന്തപ്പടി എന്നിവിടങ്ങളെ ഹരിത അങ്ങാടികളായി പ്രഖ്യാപനം നടത്തി.


കുണ്ടുകടവ് ജംഗ്ഷൻ , ചന്തപ്പടി എന്നിവിടങ്ങളെ ഹരിത അങ്ങാടികളായി പ്രഖ്യാപനം നടത്തി.


മാലിന്യമുക്ത നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി പൊന്നാനി നഗരസഭയിലെ കുണ്ടുകടവ് ജംഗ്ഷൻ , ചന്തപ്പടി എന്നിവിടങ്ങളെ ഹരിത അങ്ങാടികളായി പ്രഖ്യാപനം നടത്തി.
വിവിധ ആവശ്യങ്ങൾക്കായി .നഗരത്തിലെത്തുന്ന യാത്രക്കാർക്ക് മാനസികോല്ലാസമേകുന്ന തരത്തിൽ നഗരം ശുചിത്വത്തോടു കൂടിയും , പാതയോരങ്ങളിൽ പു ഷ്പിതസസ്യങ്ങൾ, അലങ്കാരസസ്യങ്ങൾ എന്നിവയുടെ ചെടി ചട്ടികൾ വെച്ചു പിടിപ്പിച്ചും മനോഹരമാക്കിയാണ് നഗരസഭ പൊതുവീഥികൾ ഹരിത ഇടങ്ങളായി പ്രഖ്യാപിക്കുന്നത്.

നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഹരിത ടൗണുകളുടെ പ്രഖ്യാപനം നടത്തി.
കുണ്ടുകടവ് ജംഗ്ഷനിൽ വഴിയോര വിശ്രമ കേന്ദ്രവും , വാട്ടർ ATM കിയോസ്ക്കും നഗരസഭ ഒരുക്കിയിട്ടുണ്ട്.

നഗരസഭ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ രജീഷ് ഊപ്പാല ആശംസകളർപ്പിച്ച് സംസാരിച്ചു.
കൗൺസിലർമാർ ,കച്ചവടക്കാർ , യാത്രക്കാരായ നാട്ടുകാർ, ഓട്ടോ ഡ്രൈവർമാർ തുടങ്ങിയവർ പങ്കെടുത്തു.
ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷീന സുദേശൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments