ചാരിറ്റി ട്രസ്റ്റ് ഗ്രൂപ്പിൽനിന്ന് മൊബൈൽ നമ്പർ ശേഖരിച്ചു പീഡനം: പുത്തൻപള്ളി സ്വദേശി പോലീസിന്റെ പിടിയിൽ
മധ്യവയസ്കയെ പീഡിപ്പിച്ച കേസിൽ യുവാവ് അരീക്കോട് പൊലീസിന്റെ പിടിയിൽ. പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി തൈവളപ്പിൽ വീട്ടിൽ മുഹമ്മദ് ഷഫീഖിനെയാണ് (45) അരീക്കോട് എസ്.എച്ച്. ഒ വി. സിജിത്തിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചാരിറ്റി ട്രസ്റ്റിൻ്റെ പേ രിലുള്ള വാട്‌സ് ആപ് ഗ്രൂപ്പിൽനിന്ന് മൊബൈൽ നമ്പറെടുത്ത് പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് പ്രതി പരാതിക്കാരിയെ വിവാഹ വാഗ്ദാനം നൽകി 2020 മുതൽ പല തവണയായി ബലാത്സംഗം ചെയ്തെന്നാണ് പരാതി. ഈ കാലയളവിൽ സ്ത്രീയിൽ നിന്ന് ആഭരണങ്ങളും പണവും തട്ടിയെടുത്തിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ അരീക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി എറണാകുളത്ത് പിടിയിലായത്.
ഈ സമയം പ്രതിക്കൊപ്പം ഫ്ലാറ്റിൽ മറ്റൊരു സ്ത്രീ ഉണ്ടായിരുന്നു. ഭർത്താക്കന്മാർ മരിച്ച സ്ത്രീകളെ ലക്ഷ്യം വെച്ചാണ് പ്രതി ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. സമാനമായ രീതിയിൽ ഇയാൾ വഞ്ചിച്ച കൂടുതൽ സ്ത്രീകളുണ്ട് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. നിലവിൽ കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ തുടർനടപടികൾ പൂർത്തി യാക്കി മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments