ഇതര സംസ്ഥാന തൊഴിലാളിയായി വിലസിയിരുന്ന ബംഗ്ലാദേശുകാർ പൊന്നാനി പോലീസ് പിടിയിൽ
മലപ്പുറം പൊന്നാനിയിൽ മൂന്നു ബംഗ്ലാദേശ് പൗരന്മാർ പോലീസ് പിടിയിൽ.
പശ്ചിമബംഗാൾ സ്വദേശികൾ എന്ന വ്യാജേന കേരളത്തിലെ പല ജില്ലകളിലും താമസിച്ചിരുന്ന സൈഫുൽ മൊണ്ടൽ 45 വയസ്സ്, സാഗർ ഖാൻ 36 വയസ്സ് , മുഹമ്മദ് യൂസഫ് 22 വയസ്സ് പിടിയിൽ.
പശ്ചിമബംഗാൾ സ്വദേശികളെന്ന വ്യാജേന ആധാർ കാർഡുൾപ്പെടെയുള്ള വ്യാജരേഖകൾ ചമച്ചാണ് ഇവർ ജോലി ചെയ്തുവന്നിരുന്നത് . ഒരു വർഷത്തോളമായി സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ജോലി ചെയ്യുകയായിരുന്നു.അനധികൃതമായി അതിർത്തി കടന്ന് പശ്ചിമബംഗാളിലെത്തി അവിടെനിന്ന് ഏജന്റ് വഴിയാണ് ആധാർ കാർഡ് തരപ്പെടുത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ . വിശ്വനാഥ്. ഐ. പി. എസ് നിർദ്ദേശത്തെ തുടർന്ന് തിരൂർ ഡി. വൈ. എസ്. പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ പൊന്നാനി പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ റെയ്ഡിൽ അണ് ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ ആകുന്നത്.
പിടിയിലായവരിൽ ചിലർ ഒരു വർഷത്തിലേറെയായി ഇവിടെ താമസിക്കുന്നുണ്ട്. കൂലിപ്പണി ചെയ്താണ് ഇവർ ഉപജീവനത്തിന് പണം കണ്ടെത്തിയത്.ഇവർക്കൊപ്പം മറ്റാരെങ്കിലും ഉണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേരളത്തിലെ വിവിധയിടങ്ങളിൽ ബംഗ്ലാദേശികൾ താമസിക്കുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്. പൊന്നാനി പോലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്, എസ്. ഐ. അരുൺ. അർ. യൂ, ആനന്ദ്. പോലീസുകാരായ പ്രശാന്ത് കുമാർ. എസ്, സെബാസ്റ്റ്യൻ, മനോജ്, സബിത. പി. ഔസേപ്പ് ,തീവ്രവാദ വിരുദ്ധ സേന അംഗങ്ങളും ചേർന്ന് അണ് ബംഗ്ലാദേശ് പൗരന്മാരെ പിടികൂടിയത്.ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments