സാനിറ്ററി, മെഡിക്കൽ വേസ്റ്റ് സംസ്കരണത്തിന് സംവിധാനമൊരുക്കി പൊന്നാനി നഗരസഭ.
മാലിന്യമുക്ത നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി നഗരപ്രദേശത്തെ നീർ ചാലുകളിലും പൊതു ഇടങ്ങളിലും അലക്ഷ്യമായി വലിച്ചെറിയുന്ന ഡയപ്പർ,സാനിറ്ററി നാപ്കിൻ, മെഡിസിൻ സ്ട്രിപ്പുകൾ, സിറിഞ്ചുകൾ,ഡ്രസ്സിങ് കോട്ടൺ, കാലഹരണപ്പെട്ടതോ, ഉപേക്ഷിക്കപ്പെട്ടതോ ആയ മെഡിസിനുകൾ , മെഡിസിൻ ബോട്ടിലുകൾ തുടങ്ങിയ അജൈവ മാലിന്യങ്ങൾ ഏറ്റെടുത്ത് സംസ്കരിക്കാൻ പൊന്നാനി നഗരസഭയിൽ സംവിധാനമായി.
ഇതിനായുള്ള ആക്രി ആപ്പ് ലോഞ്ചിങ് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു.
വൈസ് ചെയർ പേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു.
ആക്രി ആപ്പ് മാനേജർ സജിത് വിശദീകരണം നടത്തി,
ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷീന സുദേശൻ , ക്ഷേമ കാര്യ സ്ഥിരം സമിതിചെയർ രജീഷ് ഊപ്പാല, വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി ചെയർമാൻ ടി.മുഹമ്മദ് ബഷീർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ ദിലീപ് കുമാർ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments