വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു
വെളിയങ്കോട് ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു . ലൈഫ് ഭവന പദ്ധതി, ഉത്പാദന , സേവന മേഖലക്ക് പ്രാധാന്യം നല്കിയും , മറ്റ് മേഖലക്ക് മതിയായ ഫണ്ട് വകയിരുത്തി കൊണ്ടുള്ള പദ്ധതികൾക്കാണ് രൂപം നല്കിയിരിക്കുന്നത് .
എരമംഗലം മാട്ടേരി ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് അധ്യക്ഷത വഹിച്ചു .സെക്രട്ടറി മനോജ്കുമാർ കരട് വികസന റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യസ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ റംസീ റമീസ് , ഗ്രാമ പഞ്ചായത്ത് മെമ്പർ ഹുസൈൻ പാടത്തക്കായിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ ബീരാൻ കുട്ടി, കില ഫാക്കൽറ്റി പ്രകാശൻ , പ്ലാൻ ക്ലാർക്ക് സ്നേഹലത തുടങ്ങിയവർ സംസാരിച്ചു .നിർവഹണ ഉദ്യോഗസ്ഥർ , വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, കുടുംബശ്രീ ,ആശാ അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു . ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര സ്വാഗതവും ആസൂത്രണ സമിതി അംഗം കെ .എം അനന്തകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments