പൊന്നാനി എം.ഇ.എസ് കോളേജ് ഇനി ഹരിത കലാലയം.
മാലിന്യമുക്ത നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി കാമ്പസിനകത്ത് മാലിന്യ നീക്കം ചെയ്യൽ, ബോധവത്കരണ ക്യാമ്പയിൻ, ഫല പുഷ്പ-വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കൽ, മാലിന്യ സംസ്കരണ ഉപാധികൾ സജ്ജീകരിക്കൽ , പൊതു ഇടങ്ങൾ ശുചീകരിക്കൽ തുടങ്ങിയ കാര്യങ്ങൾ പ്രാവർത്തികമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഹരിത കലാലയമായി പ്രഖ്യാപിച്ചത്.
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഔപചാരികമായ പ്രഖ്യാപനം നടത്തി.
നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷീന സുദേശൻ അദ്ധ്യക്ഷത വഹിച്ചു.
കോളേജ് കാമ്പസ് , ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് തുമ്പൂർമുഴി മോഡൽ സംവിധാനമൊരുക്കും.
കൗൺസിലർമാരായ അഡ്വ: ബിൻസി ഭാസ്കർ , ഷാഫി, ബാബു കെ.വി. എന്നിവരും കോളേജ് അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
കോളേജ് പ്രിൻസിപ്പൽ Dr. സുബൈർ സ്വാഗതവും ക്ലീൻ കാമ്പസ് , ഗ്രീൻ കാമ്പസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഷാമില നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments