എം.പി. ജി ഫൗണ്ടേഷൻ റംസാൻ റിലീഫ് കൈത്താങ്ങ് സംഘടിപ്പിച്ചു.
എം.പി.ഗംഗാധരൻ ഫൗണ്ടേഷനും
നാല്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയും സംയുക്തമായി റംസാൻ റിലീഫിനോട് അനുബന്ധിച്ച് കൈത്താങ്ങ് എന്ന പരിപാടി സംഘടിപ്പിച്ചു. പുതുപൊന്നാനി മൊയ്തുണ്ണി മാസ്റ്റർ നഗറിൽ ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡി.സി.സി മെമ്പർ അഡ്വ: കെ.പി.അബ്ദുൾ ജബ്ബാ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തു. എം.പി. ഗംഗാധരൻ പൊന്നാനിയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ മാറ്റിവെച്ചുകൊണ്ടോ മറച്ചുവെച്ചുകൊണ്ടോ പൊന്നാനിയുടെ വികസന ചരിത്രമെഴുതാൻ കഴിയില്ല എന്നും ഇന്നും പൊന്നാനി ക്കാരുടെ മനസ്സുകളിൽ മരിക്കാത്ത സ്മരണകൾ ഉണർത്തുന്നതാണ് എം.പി.ജിയുടെ പ്രവർത്തന ഓർമ്മകൾ എന്നും ഡി.സി.സി ജനറൽ സെക്രട്ടറി ടി. കെ. അഷ്റഫ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വീടിന്റെ അറ്റകുറ്റപ്പണികൾക്കും, പലഹാര യൂണിറ്റുകൾക്കുള്ള ധനസഹായവും, വിദ്യാഭ്യാസ ചികിത്സാ സഹായങ്ങളും റംസാനുമായി ബന്ധപ്പെട്ട മറ്റു സഹായങ്ങളും പ്രസ്തുത പരിപാടിയിൽ വിതരണം ചെയ്യുകയുണ്ടായി. ജെ.പി.വേലായുധൻ, പുന്നക്കൽ സുരേഷ്, പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ജയപ്രകാശ്, സക്കീർ അഴീക്കൽ, ആബിദ് അറക്കൽ, കാദർകുട്ടി മാസ്റ്റർ, സുരേഷ് കുട്ടത്ത് എന്നിവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments