രാജ്യസഭാംഗം പി. പി സുനീറിന് മാറഞ്ചേരി വന്നേരി നാട് പ്രസ്സ് ഫോറത്തിൽ സ്വീകരണം നൽകി
രാജ്യസഭാംഗം പി. പി സുനീറിന് മാറഞ്ചേരി വന്നേരി നാട് പ്രസ്സ് ഫോറത്തിൽ സ്വീകരണം നൽകി. സ്വീകരണത്തോടെ അനുബന്ധിച്ച് നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ സമകാലിക രാഷ്ട്രീയത്തെക്കുറിച്ചും വികസന പദ്ധതികളെക്കുറിച്ചും പി. പി സുനീർ മാധ്യമപ്രവർത്തകരോട് സംസാരിച്ചു. രാജ്യത്ത് ജനാധിപത്യത്തെ അടിച്ചമർത്താനാണ് നിലവിലെ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് പി. പി സുനീർ അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങളെ ഒട്ടും മാനിക്കാതെയുള്ള ഏകപക്ഷീയമായ തീരുമാനങ്ങളാണ് പലപ്പോഴും രാജ്യസഭയിലും ലോകസഭയിലും എടുക്കാറ് എന്നും ഇത് ഇന്ത്യയുടെ വികസന സ്വപ്നങ്ങളെ പിറകോട്ട് അടിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു. പ്രസ് ഫോറം പ്രസിഡൻറ് പ്രസിഡണ്ട് രമേശ് അമ്പാരത്ത്, സെക്രട്ടറി ഫാറൂഖ് വെളിയങ്കോട്, ട്രെഷറർ പ്രത്യുഷ്, സനൂപ് ചിത്രാവിഷൻ, ഷാജി എരമംഗലം, സജീഷ് ദേശാഭിമാനി, ശുഹൈബ് റിയൽ മീഡിയ തുടങ്ങിയവർ സംസാരിച്ചു. പ്രസ്സ് ഫോറം മാധ്യമപ്രവർത്തകരുടെ ഉപഹാരം ചടങ്ങിൽ സമ്മാനിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments