ഒന്നാം ക്ലാസിൽ പഠിക്കുന്ന എസ് സി വിദ്യാർത്ഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു
നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാം ക്ലാസിൽ പഠിക്കുന്ന എസ് സി വിദ്യാർത്ഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു. ഫർണിച്ചർ വിതരണം നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഒ. പി. പ്രവീൺ അധ്യക്ഷനായി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ സി. പി സ്വാഗതം പറഞ്ഞു. മെമ്പർമാരായ റഷീന റസാഖ്, ജബ്ബാർ കുറ്റിയിൽ, കൗസല്യ രവി,ശാന്ദിനി രവീന്ദ്രൻ, റഈസ അനീസ്, തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി മുരളി നന്ദിയും പറഞ്ഞു.ഒന്നാം ക്ലാസിൽ എത്തുന്ന കുട്ടികൾക്ക് തുടർച്ചയായി നടപ്പിലാക്കിവരുന്ന പദ്ധതി ആണിത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments