Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പി.ടി. മോഹനകൃഷ്ണൻ നട്ടു വളർത്തിയ നന്മകൾ എക്കാലവും ഒളി മങ്ങാതെ നിലനിൽക്കും . എ.പി. അനിൽകുമാർ . എം.എൽ.എ


പി.ടി. മോഹനകൃഷ്ണൻ നട്ടു വളർത്തിയ നന്മകൾ 
എക്കാലവും ഒളി മങ്ങാതെ നിലനിൽക്കും . 
എ.പി. അനിൽകുമാർ . എം.എൽ.എ 

പി.ടി. മോഹനകൃഷ്ണൻ വിഭാവനം ചെയ്ത മനുഷ്യ സ്നേഹത്തിൻ്റെയും , കരുണയുടേയും , നന്മയുടെയും രാഷ്ട്രീയ മാതൃക വരും കാലങ്ങളിലും ഒളി മങ്ങാതെ നില നിൽക്കുമെന്ന് എ.പി. അനിൽകുമാർ എം.എൽ.എ .  

പി. ടി. മോഹനകൃഷ്ണൻ്റെ നാമധേയത്തിൽ പ്രവർത്തിച്ചു വരുന്ന മോഹനേട്ടൻ സ്മാരക ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടന്ന സൈക്കിൾ വിതരണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ പി.ടി. അജയ്മോഹൻ അധ്യക്ഷത വഹിച്ചു . വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് , ഇ.പി. രാജീവ് , ഷാജി കാളിയത്തേൽ , സി കെ പ്രഭാകരൻ , എ. കെ. ആലി , മുസ്തഫ വടമുക്ക് , എം.ഇ.എസ് സംസ്ഥാന ട്രഷറർ ഒ സി . സലാവുദ്ദീൻ , എ കെ ആലി , പി.ടി. ഖാദർ , ടി.കെ. അശറഫ് ,
തുടങ്ങിയവർ സംസാരിച്ചു . ശ്രീജിത്ത് മാറഞ്ചേരി സ്വാഗതവും സുരേഷ് പാട്ടത്തിൽ നന്ദിയും പറഞ്ഞു . പി. നൂറുദ്ധീൻ , പി. രാജാറാം കല്ലാട്ടേൽ മുഹമ്മദ് , വി.ആർ മുഹമ്മദ് , അസീസ് കോടത്തൂർ തുടങ്ങിയവർ സൈക്കിൾ വിതരണത്തിന് നേതൃത്വം നല്കി. വരും ദിവസങ്ങളിൽ ഇലക്ട്രിക് സ്കൂട്ടറുകളും , സൈക്കിളുകളുടെ രണ്ടാം ഘട്ട വിതരണവും നടക്കുമെന്ന് മോഹനേട്ടൻ സ്മാരക ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
'



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com


Post a Comment

0 Comments