സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും, ലോഗോ പ്രകാശനവും നടന്നു.
മാറഞ്ചേരി : താലൂക്ക് നിവാസികളുടെ ആഗേള സംഘടനയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
2025 ജനുവരി 4,5 തിയ്യതികളിൽ മാറഞ്ചേരിയിൽ വെച്ച് സംഘടിപ്പിക്കുന്ന 17-ാം വാർഷിക സമ്മേളന - 11-ാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമത്തിൻറ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ നടന്നു.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും, മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ ലോഗോ പ്രകാശനവും നിർവ്വഹിച്ചു.
പഞ്ചായത്ത് തല അംഗത്വ വിതരണോദ്ഘാടനം കാലടി ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷ ബൽക്കീസ് കൊരണപ്പറ്റ നിർവഹിച്ചു.
പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷതവഹിച്ചു.
ഏട്ടൻ ശുകപുരം, ടി മുനീറ , അബ്ദുല്ലതീഫ് കളക്കര, എസ് ലത ടീച്ചർ ,ശ്രീരാമനുണ്ണി മാസ്റ്റർ, എം ടി നജീബ് , എൻ ഖലീൽ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
വാർഡ് മെമ്പർമാരായ അഡ്വ: കെ എ ബക്കർ, നിഷാദ് പുറങ്ങ്, മെഹറലി എന്നിവർ സംബന്ധിച്ചു.
ഇ ഹൈദരലി മാസ്റ്റർ സ്വാഗതവും രാജൻ തലക്കാട്ട് നന്ദിയും പറഞ്ഞു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments