പെരുമ്പടപ്പ് പുത്തൻപള്ളി മഹല്ല് തെരഞ്ഞെടുപ്പ്; വോട്ടിംഗ് ആരംഭിച്ചു
ഇന്ന് വൈകിട്ട് ആറുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും
പെരുമ്പടപ്പ് പുത്തൻപള്ളി ജാറം ഹോസ്പ്പിറ്റൽ പരിപാലന കമ്മിറ്റിയുടെ അടുത്ത ഭരണസമിതി തെരെഞ്ഞെടുപ്പിൻ്റെ വോട്ടിംഗ് പുത്തൻപള്ളി കെ എം എം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആരംഭിച്ചു. പുത്തൻപള്ളി മഹല്ല് പരിധിയിലെ പുരുഷന്മാർക്കാണ് വോട്ടവകാശം.
ഇന്ന് രാവിലെ ആരംഭിച്ച വോട്ടിംഗ് വൈകിട്ട് 5 മണി വരെ തുടരും. ആറുമണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും.
വോട്ടിംഗ് കേന്ദ്രത്തിന് പെരുമ്പടപ്പ് പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മലപ്പുറം ജില്ലാ പോലീസ് സ്ട്രൈക്കർ ടീമും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അഡ്വക്കേറ്റ് മുഹമ്മദ് നവാസ് എ പരപ്പനങ്ങാടിയാണ് റിട്ടേണിംഗ് ഓഫീസർ.
ഒരാൾക്ക് പരമാവധി ചെയ്യാവുന്ന വോട്ടുകൾ പതിനൊന്നാണ് പതിനൊന്നിൽ കൂടുതൽ വോട്ടുകൾ രേഖപ്പെടുത്തിയാൽ അത് അസാധുവായി കണക്കാക്കുന്നതാണ്.
വോട്ട് രേഖപ്പെടുത്തേണ്ടത് സ്വസ്തി സീൽ ഉപയോഗിച്ചാണ്. സീൽ പോളിങ് ബൂത്തിൽ നിന്ന് ലഭിക്കുന്നതാണ്.
പോളിങ് ബൂത്തിൽ നിന്ന് ലഭിക്കുന്ന സീൽ ഉപയോഗിച്ചല്ലാതെ രേഖപ്പെടുത്തുന്ന എല്ലാ വോട്ടുകളും അസാധുവാകുന്നതാണ്.
വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തിന്റെ 100 മീറ്റർ പരിസരം വരെ ആരും കൂടിനിൽക്കാൻ പാടുള്ളതല്ല
.
ഇലക്ഷൻ നടക്കുന്ന സ്കൂൾ കോമ്പൗണ്ടിലേക്ക് പോളിങ് ഏജന്റുമാരെ മാത്രമേ പ്രവേശിപ്പിക്കുകയൊള്ളൂ.
സ്ഥാനാർത്ഥികൾക്കും അവരുടെ ചീഫ് ഏജന്റുകൾക്കും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ബൂത്ത് സന്ദർശിക്കാവുന്നതാണ്.
എന്നാൽ വോട്ടർമാരെ കാണാനോ സ്വാധീനിക്കാനോ പാടുള്ളതല്ല.
അന്തിമ സ്ഥാനാർത്ഥികൾ :
അബ്ദുൽ കരീം കുന്നനയിൽ
അബ്ദുൽ റഹൂഫ് അറക്കക്കാട്ടിൽ
അബൂബക്കർ പി പി പരപ്പൂരയിൽ
അബ്ദുൽ സലീം വി പി (സലീം ഗ്ലോബ്)
അമീൻ പുളിയഞ്ഞാലിൽ
അൻസാർ പരീച്ചാലിൽ
അഷറഫ് സി കെ
ബീരാൻകുട്ടി അരിക്കാട്ടയിൽ
ഫൈസൽ പാടിയോടത്ത്
ഫൈസൽ പത്ത്കണ്ടത്തിൽ '
ഫൈസൽ പെരുമ്പുങ്കാട്ടിൽ ( ഫസലു തെക്കേപ്പുറം)
ഹുസൈൻ പെരുമ്പുങ്കാട്ടിൽ (സൈനു തെക്കേപ്പുറം)
ഇസ്മായിൽ ചെങ്ങനാത്ത്
ജംഷീർ വടക്കെപീടികയിൽ
കെ പി മുഹമ്മദ്
മുഹമ്മദ് കുന്നത്ത് വളപ്പിൽ
മുഹമ്മദ് വി ആർ (വെള്ളൂരയിൽ)
മുഹമ്മദ് ശരീഫ് ചീലത്ത്
നാസർ തോട്ടുങ്ങൽ
റഹീം പെരുമ്പും കാട്ടിൽ
സൈഫുദ്ദീൻ കപ്പത്തയിൽ
സക്കീർ വീട്ടിലവളപ്പിൽ
ഷാഫി ചെങ്ങനാത്ത്
ഷാജഹാൻ ചിറ്റോത്തയിൽ
ഷെരീഫ് മുക്കണ്ടത്ത്
ഉമ്മർ ചെങ്ങനാത്ത്
ഉസ്മാൻ അമ്മനാട്ട് ചെറ്റാറയിൽ
ഉസ്മാൻ പുളന്തറയിൽ
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments