എസ്. എസ്. എഫ് പെരുമ്പടപ്പ് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.
എസ്. എസ്. എഫ് പെരുമ്പടപ്പ് സെക്ടർ സാഹിത്യോത്സവിന് പരിസമാപ്തി. കഴിഞ്ഞ മുപ്പത് വർഷമായി കലാ സാഹിത്യ സാംസ്‌കാരിക രംഗത്ത് ചെറുതല്ലാത്ത ഇടം കേരളത്തിന് നൽകാൻ സാഹിത്യോത്സവിന് കഴിഞ്ഞിട്ടുണ്ട്.
ചെറുത്ത് നിൽപ്പിന്റെ പാട്ട്, വര ഫലസ്തീൻ പ്രമേയമായി കൊണ്ട് രണ്ട് ദിനങ്ങളിലായി പുത്തൻപള്ളി കെ.എം.എം ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്ന 31ാം എഡിഷൻ പെരുമ്പടപ്പ് സെക്ടർ സാഹിത്യോത്സവ് പ്രശസ്ത സാഹിത്യകാരൻ പി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. എസ്. എസ്. എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി അതീഖ് റഹ്മാൻ ഊരകം പ്രമേയ പ്രഭാഷണം നടത്തി.
7 വ്യത്യസ്ത കാറ്റഗറികളിലായി 130 കലാ സാഹിത്യ മത്സരങ്ങളിൽ 12 യൂണിറ്റുകളിൽ നിന്നുള്ള 500 പ്രതിഭകൾ മാറ്റുരച്ചു.
529 പോയിന്റ് നേടി അയിരൂർ യൂണിറ്റ് ചാമ്പ്യന്മാരായി. 399 പോയിന്റ് നേടി നൂണക്കടവ് യൂണിറ്റ് രണ്ടാം സ്ഥാനവും 379 പോയിന്റ് നേടി വടക്കൂട്ട് യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ബെസ്റ്റ് യൂണിറ്റിനുള്ള അവാർഡിന് വടക്കൂട്ടും ബെസ്റ്റ് യൂണിറ്റ് സാഹിത്യോത്സവിനുള്ള അവാർഡിന് നൂണക്കടവും അർഹരായി.
ഇർഫാൻ അയിരൂരിനെ കലാപ്രതിഭയായും ഹാരിസ് കോടത്തൂർ, നിഹാൽ പുത്തൻപള്ളി എന്നിവരെ സർഗ്ഗ പ്രതിഭയായും തെരഞ്ഞെടുത്തു.
സമാപന സംഗമം SYS പൊന്നാനി സോൺ പ്രസിഡന്റ് അബ്ദുൽ കരീം സഅദി ഉദ്ഘാടനം നിർവഹിച്ചു. സയ്യിദ് ഫള്ൽ നഈമി അൽ ജിഫ്രി വടക്കൂട്ട് വിജയികൾക്കുള്ള ട്രോഫി സമർപ്പിച്ചു. എസ്. എസ്. എഫ് പൊന്നാനി ഡിവിഷൻ പ്രസിഡന്റ് സൈഫുദ്ധീൻ സഅദി വെളിയങ്കോട് അനുമോദന പ്രഭാഷണവും മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി മൻസൂർ പുത്തൻപള്ളി ഫലപ്രഖ്യാപനവും നടത്തി. മഹല്ല് ഭാരവാഹികൾ, പ്രാസ്ഥാനിക നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. 2025 ലെ സെക്ടർ സാഹിത്യോത്സവ് പതാക വടക്കൂട്ട് യൂണിറ്റിന് കൈമാറി.
ശാഹിദ് വടക്കൂട്ട് സ്വാഗതവും ഫാരിസ് മണലിൽ നന്ദിയും പറഞ്ഞു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments