മഴക്കെടുതിയിൽ അടിയന്തിര നടപടിയുമായി മാറഞ്ചേരി പഞ്ചായത്ത്
തുറുവാണംദ്വീപിലേക്ക് യാത്ര സൗകര്യത്തിന് വഞ്ചി ഇറക്കും.
മാറഞ്ചേരി പഞ്ചായത്തിലെ പുറങ്ങ്, പനമ്പാട് വെസ്റ്റ്, മാരാമുറ്റം, താമലശ്ശേരി തുടങ്ങിയ ഇടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തിര നടപടിയുമായി മാറഞ്ചേരി പഞ്ചായത്ത്. ബണ്ട് റോഡിൽ വെള്ളത്തിൽ മുങ്ങിയ തുറുവാണംദ്വീപിലേക്ക് യാത്ര സൗകര്യത്തിന് വഞ്ചി ഇറക്കും. പുറങ്ങ് കുണ്ടുകടവിൽ നിരവധി കടകളിലേക്ക് വെള്ളം കയറി. വെള്ളം കയറിയ പ്രദേശങ്ങളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബീന ടീച്ചറുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി അടിയന്തര നടപടികൾക്ക് നിർദേശം നൽകി. തുറുവാണം ദ്വീപകാർക്ക് യാത്ര സൗകര്യത്തിന് വഞ്ചി ഇറക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ റിയൽ മീഡിയയോട് പറഞ്ഞു. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിന് വേണ്ട നടപടികൾ ഇതിനോടകം സ്വീകരിച്ചു. പ്രസിഡന്റിനോടൊപ്പം വൈസ് പ്രസിഡൻറ് അബ്ദുൽഅസീസ്, വാർഡംഗങ്ങളായ അഡ്വ. കെ.എ. ബക്കർ, റിജില ഗഫൂർ, റജുല ആലുങ്ങൾ, സുഹറ ഉസ്മാൻ, നിഷ വലിയവീട്ടിൽ, ബൽക്കീസ്, പഞ്ചായത്ത് ജെ.എസ്. എന്നിവരും ചേർന്നാണ് വെള്ളക്കെട്ട് പ്രദേശങ്ങൾ സന്ദർശിച്ചത്
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments