വടക്കൻ ജില്ലകളിൽ മഴ കനക്കും; ശക്തമായ കാറ്റിനും സാധ്യത
സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടിരുന്ന ശക്തമായ കാറ്റ് രണ്ട് ദിവസം കൂടി തുടരുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനുമുള്ള സാധ്യത തുടരുന്നതിനാൽ മത്സ്യ തൊഴിലാളികൾ ജാഗ്രത തുടരണമെന്നും നിർദേശമുണ്ട്.
അതേസമയം, വിവിധ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമാകുകയാണ്.മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്,ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. മുത നദി കരകവിഞ്ഞൊഴുകി. പുനെ നഗരത്തിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ജനജീവിതം താറുമാറായി. ബദരിനാഥ് ദേശീയ പാതയിൽ ഇന്നലെ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെടുകയും മണാലിയിലുണ്ടായ മേഘവിസ്ഫോടനം ഗതാഗതത്തെ ബാധിക്കുകയും ചെയ്തിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments