പെരുമ്പടപ്പ് ബ്ലോക്കിൽ മത്സ്യകർഷകരെ ആദരിച്ചു
ദേശീയ മത്സ്യകർഷക ദിനാചരണത്തിന്റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മത്സ്യകർഷകരെ ആദരിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മത്സ്യകർഷക സംഗമത്തിലാണ് മത്സ്യകർഷകരായ പ്രേമൻ തൈലവളപ്പിൽ, ആദിൽ, നിഷാദ് എന്നിവരെ ആദരിച്ചത്. മത്സ്യകർഷക സംഗമവും ആദരിക്കലും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സൗദാമിനി ഉദ്‌ഘാടനം ചെയ്‌തു. പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്‌തഫ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ താജുന്നിസ,ആശാലത, റീസ പ്രകാശ്, ഫിഷറീസ് ഓഫീസർ അംജദ്, പദ്ധതി കോ -ഓഡിനേറ്റർ ഷൈനിബ, പ്രൊമോട്ടർ ബുഷ്‌റ എന്നിവർ പ്രസംഗിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments