കെപിഎസ്ടിഎ ഗുരുസ്പർശം പദ്ധതിക്ക് പൊന്നാനി ഉപജില്ലയിൽ തുടക്കമായി
പൊന്നാനി: ഗാന്ധി സ്മരണയിൽ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി നിർധന വിദ്യാർത്ഥികൾക്ക് നോട്ട്ബുക്ക് വിതരണം ചെയ്യുന്ന കെ.പി.എസ്.ടി.എ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഗുരുസ്പർശം 2024 പദ്ധതിക്ക് പൊന്നാനി ഉപജില്ലയിൽ തുടക്കമായി. പ്രമുഖ ഗാന്ധിയനും മുൻ എംപിയുമായ സി ഹരിദാസ് വിതരണോദ്ഘാടനം നിർവഹിച്ചു. ഗാന്ധിജിയുടെ ദർശനങ്ങൾ പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഉപജില്ല പ്രസിഡന്റ് സി റഫീഖ് അധ്യക്ഷനായി. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ടി കെ സതീശൻ എം കെ എം അബ്ദുൽ ഫൈസൽ, സംസ്ഥാന കൗൺസിലർ പി ഹസീന ബാൻ, ജില്ലാ ജോയിൻറ് സെക്രട്ടറി എം പ്രജിത്ത് കുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ദിപു ജോൺ, ഉപജില്ല സെക്രട്ടറി കെ.എസ് സുമേഷ്, പി സജ്ലത്ത്, മുഷ്ത്താഖലി, ഹെൽബിൻ ജോസ്, വി പ്രദീപ് കുമാർ പ്രസംഗിച്ചു. എ.വി ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ടി.എ ഡേവിഡ് പുസ്തകങ്ങൾ ഏറ്റു വാങ്ങി.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments