വോട്ടർപട്ടികയിലെ ക്രമക്കേട്. പരാതിയുമായി കോൺഗ്രസ്.
മാറഞ്ചേരി പഞ്ചായത്തിൽ വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി. 3മാസം മുന്നേ നടന്ന വോട്ടർപട്ടിക പുതുക്കുന്ന സമയത്ത് വ്യക്തമായ രേഖകൾ സഹിതം ആക്ഷേപം നൽകുകയും ഹിയറിങ്ങിൽ നീക്കം ചെയ്യുകയും ചെയ്ത പേരുകൾ പുതിയ വോട്ടർപട്ടികയിൽ ഇപ്പോഴും വന്നത് ഉദ്യോഗസ്ഥർ നടത്തുന്ന രാഷ്ട്രീയ കളിയുടെ ഭാഗമാണ്. ഇതിനെതിരെ തെളിവുകൾ സഹിതം ഇവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു ജില്ലാ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ കോൺഗ്രസ് മാറഞ്ചേരി മണ്ഡലം പ്രവർത്തക യോഗം തീരുമാനിച്ചു.യോഗം ഡിസിസി സെക്രട്ടറി T. K. അഷറഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് T. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുസ്തഫ വടമുക്ക്, ഡിസിസി മെമ്പർ A. K. ആലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ P. നൂറുദ്ധീൻ, മെമ്പർമാരായ സംഗീത രാജൻ, ഷിജിൽ മുക്കാല, അബ്ദുൽ ഗഫൂർ, ഹിലർ, മാധവൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ നസീർമാസ്റ്റർ, അബ്ദുൽ വഹാബ് ഉള്ളതേൽ, സത്താർ അമ്പാരത്, രവി പരിചകം,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാഫി,കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാലക്കൽ അബ്ദുറഹ്മാൻ, intuc മണ്ഡലം പ്രസിഡന്റ് ഗിരീഷ് അവിണ്ടിത്തറ, കാദർ ഏനു എന്നിവർ സംസാരിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments