പുതുപൊന്നാനി ചിന്ത ലൈബ്രറി പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു
പുതുപൊന്നാനി ചിന്ത ലൈബ്രറിയുടെ നേതൃത്വത്തിൽ എസ്. എസ്. എൽ. സി, പ്ലസ് ടു പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.
പുതുപൊന്നാനി സെന്റർ മദ്രസ്സയിൽ വെച്ച് നടത്തിയ പരിപാടി വാർഡ് കൗൺസിലർ എ. ബാതിഷ ഉദ്ഘാടനം ചെയ്തു. അഹമ്മദുൽ കബീർ എം. കെ.(മൊട്ടിവേഷണൽ സ്പീക്കർ) ക്ലാസ്സിന് നേതൃത്വം നൽകി..
ഇ. എ ശ്രീരാജ് അധ്യക്ഷത വഹിച്ചു.
ക്ലാസ്സിന്റെ ഭാഗമായി
മുൻ വർഷങ്ങളിൽ എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടി വിജയിച്ച വിദ്യാർഥികൾ അവരുടെ പഠന രീതികളും പഠനനാനുഭവങ്ങളും വിദ്യാർത്ഥികളുമായി പങ്കുവെച്ചു.
ഉമ്മുസൽമ അബ്ദുൽ കരീം പി. കെ, റിഷ എം. ആർ, മർസൂക് സാഫിർ. പി, ഹനാൻ ഫാത്തിമ,നിഹാല ഷെറിൻ സി, , ഫിദ. എം, മോഹനൻ കെ തുടങ്ങിയവർ സംസാരിച്ചു.
പി. എസ് കരീം സ്വാഗതവും, സിദ്ധീഖ് നന്ദിയും പറഞ്ഞു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments