മലയാളി ഫ്രം എരമംഗലം :
പത്ത് വർഷത്തിൽ 38 വിദേശ രാജ്യങ്ങൾ സന്ദർശിച്ച് നാസർ എ.കെ.
സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രാവിവരണങ്ങൾ സ്ഥിരമായി കാണുന്ന ഒരു പ്രേക്ഷകന് തോന്നുന്ന ഒരു യാത്രാ ഭ്രമത്തിലുപരി എരമംഗലം സ്വദേശി എ.കെ.നാസറിന് യാത്ര ഒരു ജീവിത അഭിലാഷമായി മാറുകയായിരുന്നു. 2016 ൽ യൂറോപ്പ് രാജ്യങ്ങൾ സന്ദർശിച്ചു കൊണ്ടായിരുന്നു യാത്രകളുടെ തുടക്കം. അമേരിക്ക, ജർമ്മനി, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലൂടെ ആരംഭിച്ച യാത്രകൾ പിന്നീട് യു.കെ., റഷ്യ, ചൈന, ഓസ്ട്രിയ, ബാലി , ശ്രീലങ്ക , ചെക്ക് റിപ്പബ്ളിക് രാജ്യങ്ങൾ, നേപ്പാൾ തുടങ്ങി നിരവധി രാജ്യങ്ങൾ താണ്ടി ഒരു പറ്റം യാത്രാ പ്രേമികളുമായി സൗഹൃദം ഊട്ടിയുറപ്പിച്ച് പുതിയ രാജ്യങ്ങളും വിശേഷങ്ങളും തേടിയുള്ള അദ്ദേഹത്തിൻ്റെ പുതിയ യാത്രക്കുള്ള ഒരുക്കത്തിലാണ് ഇന്ന്. സ്വന്തം കുടുംബത്തിൽ നിന്നുള്ള പിന്തുണയും സഹകരണവും കൊണ്ട് മാത്രമാണ് യാത്രകൾ ആനന്ദകരമാക്കാൻ സാധിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇൻഡ്യയിലെ മുഴുവൻ സംസ്ഥാനങ്ങളും സന്ദർശിച്ചപ്പോഴും താജ്മഹലാണ് തന്നെ ഏറെ ആകർഷിച്ചതെന്നും വീണ്ടും കാണാൻ ആഗ്രഹം തോന്നിയ രാജ്യം സ്കോട്ട്ലാൻ്റ് ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മികച്ച വാശനാശീലം കാത്തുസൂക്ഷിക്കുന്ന ഒരു സിനിമാപ്രേമി കൂടിയായ നാസർ സിനിമാ ലോകത്ത് വലിയൊരു സൗഹൃദം കാത്തു സൂക്ഷിക്കുന്ന എരമംഗലം സീമ എന്ന തിയറ്ററുമടകളിൽ ഒരാളാണ്. ലോകമെമ്പാടുമുള്ള കടലുകൾ സന്ദർശിച്ച ഇദ്ദേഹം പാലസ്തീൻ, ഇസ്രായേൽ, ഈജിപ്ത് തുടങ്ങി മറ്റ് അറബ് രാജ്യങ്ങളും സന്ദർശിച്ചു മടങ്ങിയിട്ടുണ്ട്. പാരച്യൂട്ടിലും, പരമ്പരാഗതതീവണ്ടിയിലും, നായകൾ കെട്ടിവലിക്കുന്ന സാന്താക്ലോസ് വില്ലേജിലെ മഞ്ഞു മലകളിലെ അതിവേഗ വാഹനത്തിലും ധൈര്യത്തോടെ യാത്ര ചെയ്ത ഇദ്ദേഹത്തിൻ്റെ കഴിഞ്ഞ യാത്ര നേപ്പാൾ നഗര സൗന്ദര്യം തേടിയായിരുന്നു. യാത്രകൾ ഏറെ സാമ്പത്തിക ചിലവുകൾ നിറഞ്ഞതാണെങ്കിലും ഓരോ യാത്രകൾ കഴിഞ്ഞാലും പുതിയ യാത്രകളുടെ അന്വേഷണങ്ങളിലേക്ക് മനസ്സ് നയിക്കുന്നത് പുത്തൻ അറിവുകളിലേക്കും കാഴ്ചകളിലേക്കും എത്തിക്കുമെന്നതിനാൽ യാത്രകൾ ഒരിക്കലും അരോചകമാവാറില്ല.
ഭാര്യ സാബിറയും കുട്ടികളും നൽകിവരുന്ന ധൈര്യവും പ്രാർത്ഥനയുമാണ് യാതാവേളകളിൽ ആത്മധൈര്യം വർദ്ധിപ്പിക്കുന്നതെന്നും നാസർ പറയുന്നു. പരേതനായ എ.കെ. ബാപ്പുട്ടി ഹാജി - ഉമ്മാവുമ്മ ദമ്പതികളുടെ ഇളയ മകനാണ് എ.കെ.നാസർ. എ.കെ.കുഞ്ഞുമോൻ , എ.കെ. അഷ്റഫ് എന്നിവർ സഹോദരങ്ങളാണ്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments