Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മഴക്കാലമുന്നൊരുക്കങ്ങളുമായി പൊന്നാനി നഗരസഭ ഡിസാസ്റ്റർ മാനേജ്മെന്റ് യോഗം ചേർന്നു


മഴക്കാലമുന്നൊരുക്കങ്ങളുമായി പൊന്നാനി നഗരസഭ ഡിസാസ്റ്റർ മാനേജ്മെന്റ് യോഗം ചേർന്നു 

പൊന്നാനി :കാലവർഷ കെടുതികളെ നേരിടാനും പ്രതിരോധിക്കാനുമുള്ള മുന്നൊരുക്കപ്രവർത്തനങ്ങളുടെ ഭാഗമായി പൊന്നാനി നഗരസഭ ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്നു.
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്ത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശീയപാത വർക്ക്‌ കോർഡിനേറ്റർ അഷ്‌റഫ്‌, റവന്യൂ , ഇറിഗേഷൻ, പൊതുമരാമത്ത്,ഫിഷറീസ്, ഫയർഫോഴ്‌സ്‌,എഡ്യൂക്കേഷൻ, നഗരസഭ തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും പങ്കെടുത്തു,
കാലവർഷം കനക്കുന്നതോടെ രൂക്ഷമാകുന്ന കടൽക്ഷോഭം, താഴ്ന്ന പ്രദേശങ്ങളിൽ ഉണ്ടാകാവുന്ന വെള്ളകെട്ടുകൾ, ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നീരൊഴുക്ക് തടസ്സപെടുന്ന ഭാഗങ്ങളിലുള്ള തടസ്സങ്ങൾ നീക്കൽ, ബിയ്യം കായൽ, പുതുപൊന്നാനി പാലത്തിനു താഴെയുള്ള മണൽ തടയണ നീക്കം ചെയ്യൽ, അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കൽ, നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന നിലം നികത്തൽ തടയൽ തുടങ്ങിയ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനു ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് നിർദേശം നൽകുവാനും യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു ദേശീയപാത പ്രദേശങ്ങൾ, വെള്ളക്കെട്ട് സാധ്യതയുള്ള മറ്റുപ്രദേശങ്ങൾ എന്നിവ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നാളെ സംയുക്ത പരിശോധന നടത്തും.
നഗരസഭയിലെ വിവിധ വാർഡുകളിൽ സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോടുകൾ, കാനകൾ, എന്നിവ വൃത്തിയാക്കും.വിദ്യാലയങ്ങൾ തുടങ്ങുന്നതിനു മുൻപായി സ്കൂൾ കോമ്പൗണ്ടിലെ അപകടകരമായി നിൽക്കുന്ന മരങ്ങൾ, എടുപ്പുകൾ എന്നിവ ഒഴിവാക്കാൻ നടപടി സ്വീകരിക്കണം. കടലാക്രമണത്തെ പ്രതിരോധിക്കുന്നത്തിനു ആവശ്യമായ പ്രദേശങ്ങളിൽ അടിയന്തിര പ്രാധാന്യത്തോടെ കടൽ ഭിത്തി നിർമിക്കാൻ ഇറിഗേഷൻ വകുപ്പ് നടപടികൾ സ്വീകരിക്കണം തുടങ്ങിയ തീരുമാനങ്ങളെടുത്തു.യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഓ. ഒ ഷംസു, ഷീന സുദേശൻ, കൗൺസിലർ മാരായ പ്രബീഷ്, അബ്ദുൽ സലാം, ഫർഹാൻ, ശാലി, നസീമ, സുധ, രാധാകൃഷ്ണൻ എന്നിവരും നഗരസഭ എഞ്ചിനീയർ പി. രഘു, സുപ്രണ്ട് അഭിലാഷ്, ഫയർ ഇൻസ്‌പെക്ടർ അയ്യുബ് ഗാൻ, ഇരിഗഷൻ എഞ്ചിനീയർ സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments