മലപ്പുറം ജില്ല പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ പ്രതിഭകൾക്ക് അനുമോദനം സ്വാഗതസംഘം രൂപീകരിച്ചു.
മലപ്പുറം ജില്ല പഞ്ചായത്ത് മാറഞ്ചേരി ഡിവിഷനിലെ വിദ്യാലയങ്ങളിൽ നിന്നും LSS, USS , NMMS പരീക്ഷകളിൽ വിജയം നേടിയ പ്രതിഭകൾക്ക് അനുമോദനം നൽകുന്നതിനായി ജില്ലാ പഞ്ചായത്ത് അംഗം എ.കെ. സുബൈറിൻ്റെ നേതൃത്വത്തിൽ സ്വാഗത സംഘം രൂപീകരിച്ചു. വെളിയംകോട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സെയ്തു പുഴക്കര ചെയർമാനായും ശ്രീകാന്ത് വി.കെ കൺവീനറായും സ്വാഗത സംഘം രൂപീകരിച്ചു. നൗഷാദ് മാസ്റ്റർ, ഫൈസൽ ബാവ , ജലീൽ കീടത്തേൽ, സജീഷ് പെരുമുടിശ്ശേരി , പ്രഗിലേഷ് ശോഭ, ഡിറ്റോ , ശ്രീദിപ് വി.കെ റഹീന , ശിവജ ടി.ബി., ശ്രീജ എ.ജി., ഷഹാന എ.കെ. തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. മെയ് 30 ന് എരമംഗലം കിളിയിൽ പ്ളാസയിൽ വെച്ച് നടക്കുന്ന അനുമോദന ചടങ്ങിൽ പ്രതിഭകൾക്ക് ഭാവി വിദ്യാഭ്യാസത്തിന് ഉതകുന്ന തരത്തിൽ സയൻസ് -ജ്യോതി ശാസ്ത്ര ശിൽപ്പശാല .
പ്രശസ്ത സയൻസ് അധ്യാപകനും അവാർഡ് ജേതാവുമായ ഇല്ല്യാസ് പെരിയമ്പലം നയിക്കും
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments