മാറഞ്ചേരിയിൽ പൊളിച്ച റോഡുകൾ നന്നാക്കിയില്ല; പഞ്ചായത്ത് ഓഫിസിനുള്ളിൽ ഉപവാസ സമരം ആരംഭിച്ചു.
പഞ്ചായത്ത് അംഗങ്ങളായ ടി. മാധവൻ, സംഗീത രാജൻ, സുലൈഖ റസാഖ് എന്നിവരാണ് ഉപവാസ സമരം ആരംഭിച്ചത്.
മാറഞ്ചേരി ജലജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ലൈനിനു വേണ്ടി പൊളിച്ച റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് : പഞ്ചായത്തിലെ യുഡിഎഫ് അം ഗങ്ങൾ ഇന്ന് പഞ്ചായത്ത് ഓഫിസിനുള്ളിൽ ഉപവാസ സമരം ആരംഭിച്ചു. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ പൈപ്പിടാനായി പൊളിച്ചിട്ട റോഡിലൂടെ യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യ ത്തിലാണ് ആറാം വാർഡിലെ ടി. മാധവൻ, എട്ടാം വാർഡിലെ സംഗീത രാജൻ, 10-ാം വാർഡിലെ സുലൈഖ റസാഖ് എന്നിവർ ഇന്നു മുതൽ അനിശ്ചിത കാലത്തേക്ക് ഉപവാസം നടത്തുന്നത്. തുറുവാണം അംബേദ്‌കർ, വടമുക്ക്-മാറാടി, വടമുക്ക്-ചെറുമുക്ക്, എസികെ, വളളുവൻച്ചിറ, അധികാരിപ്പടി-ഒളമ്പക്കടവ് തുടങ്ങിയ റോഡുകളാണ് പൈപ്പ് കൊണ്ടു പോകാൻ പൊളിച്ചിട്ടത്. പൈപ്പിട്ടതിനു ശേഷം റോഡ് നന്നാക്കുവാൻ മാസങ്ങൾക്ക് മുൻപുതന്നെ കരാറുകാരനെ ഏൽപ്പിക്കുകയും ചെയ്തതാണ്. പഞ്ചായത്ത്, ജല അതോറിറ്റി എന്നിവർക്ക് പലതവണ പരാതി നൽകിയിട്ടും നടപടി എടുക്കാത്തിനെതിരെയാണ് സമരം നടത്തുന്നതെന്ന് പഞ്ചായത്ത് അംഗങ്ങൾ അറിയിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments