അയിനിച്ചിറ കൊക്കുതുരുത്തിൽ കൃഷിവകുപ്പ് അധികൃതർ സന്ദർശിച്ചു
സാമൂഹ്യദ്രോഹികളുടെ കണ്ണില്ലാത്ത ക്രൂരതക്ക് ഇരയായി നൂറുകണക്കിന് പക്ഷികൾ, ആമകൾ, പാമ്പുകൾ, കുറുക്കൻ തുടങ്ങിയവ കത്തിയമർന്ന കാരക്കാട് അയിനിച്ചിറ കൊക്കുതുരുത്തിൽ കൃഷിവകുപ്പ് അധികൃതർ സന്ദർശിച്ചു. മാറഞ്ചേരി കൃഷി ഓഫിസർ പി. ശിൽപ്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്. എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തത്രയും ആമകൾ, കൂടാതെ നീർക്കോലികൾ, ചേരകൾ, മുള്ളൻപന്നികൾ, അണ്ണാൻ, കുറുക്കൻ, കീരികൾ, ദേശാടനപക്ഷികൾ തുടങ്ങിയവയുടെ കത്തിയമർന്ന ജഡങ്ങൾ കാണപ്പെട്ടതായി സംഘത്തിലുണ്ടായിരുന്ന മാറഞ്ചേരി പഞ്ചായത്ത് ബി.എം.സി. കൺവീനർ കെ.പി. രാജൻ റിയൽ മീഡിയയോട് പറഞ്ഞു. അമ്പതോളം തെങ്ങുകളും ചെറുമരങ്ങളും കത്തിനശിച്ചതായി സംഘം കണ്ടെത്തി. മെയ് അഞ്ചിനാണ് ആദ്യമായി കൊക്കുതുരുത്തിന് ആദ്യമായി സാമൂഹ്യദ്രോഹികൾ തീവെക്കുന്നത്. പിന്നീട് തൊട്ടടുത്തദിവസങ്ങളിലും തീവെച്ചിരുന്നു. ഇതോടെയാണ് നാട്ടുകാരും അധികൃതരും രംഗത്തുവന്നത്. ഒരേസമയം തീ പടർന്നതിൽ ദുരൂഹതയുണ്ടെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തുകയും മാതൃപരമായ ശിക്ഷ നൽകുകയും വേണമെന്ന് സംഘത്തോട് പ്രദേശവാസികൾ ആവശ്യപ്പെട്ടു. മാറഞ്ചേരി കൃഷി ഓഫിസർക്ക് പുറമെ അസി. കൃഷി ഓഫിസർ ടി. ഉണ്ണികൃഷ്ണൻ, മാറഞ്ചേരി പഞ്ചായത്തംഗങ്ങളായ ലീന മുഹമ്മദാലി, നിഷ വലിയവീട്ടിൽ, ബി.എം.സി. കൺവീനർ കെ.പി. രാജൻ, എ.ഡി.സി. അംഗം എം വാസുദേവൻ നമ്പൂതിരി എന്നിവർ സംഘത്തിലുണ്ടായിരുന്നു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments