ജല ജീവൻ പദ്ധതിക്ക് വേണ്ടി പൊളിച്ച റോഡുകൾ ഉടൻ ഗതാഗത യോഗ്യമാക്കണം: വെളിയങ്കോട് പഞ്ചായത്ത് ഭരണ സമിതി
വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് 2022 - ആദ്യ ഘട്ടത്തിൽ ആരംഭിച്ച ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനു വേണ്ടി വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ റോഡുകളും മാസങ്ങൾക്ക് മുന്നെ പൊളിച്ചതാണ് . പ്രസ്തുത റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി റീസ്‌റ്റോറേഷൻ പൂർത്തീകരിക്കുകയോ ടാറിംഗ് പ്രവ്യത്തി നാളിതുവരെ ആരംഭിക്കുകയോ ചെയ്തിട്ടില്ല .
പൈപ്പ് ലൈൻ കണക്ഷൻ , ഹൗസ് കണക്ഷൻ , എന്നിവ മുഴുവൻ പൂർത്തീകരിച്ചിട്ടുമില്ല .
ജലജീവന്‍ മിഷൻ പ്രവ്യത്തി പൂർത്തീകരിക്കാത്തതിനാൽ 2022 - 23 , 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കേണ്ട റോഡ് പുനരുദ്ധാരണ പ്രവൃത്തികൾ നടത്താൻ കഴിഞ്ഞിട്ടില്ല . പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രോജക്ടുകൾ ഇപ്പോഴും സ്പിൽഓവർ ആയി തുടരുകയും പഞ്ചായത്തിന്റെ ഫണ്ട് നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമാണെന്നും യോഗം വിലയിരുത്തി .
പഞ്ചായത്ത് പ്രദേശത്തെ ടാർ റോഡുകളുടെ പുനരുദ്ധാരണം നടത്താത്തതിനാൽ പൊതുജനങ്ങളുടെ യാത്ര വളരെ ദുസ്സഹമായിരിക്കുകയും , വാഹന അപകടങ്ങൾ പതിവായിരിക്കയാണ് . കൂടാതെ മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്നതിനും മൺസൂൺ ആരംഭിക്കുന്നതിനും വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണുള്ളത്. ഈ സാഹചര്യത്തിൽ ജലജീവന്‍ മിഷൻ നടത്തേണ്ടതായുള്ള റോഡ് റിപ്പയർ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിച്ചില്ലങ്കിൽ ജനങ്ങളുടെ യാത്ര കൂടുതൽ ദുരിത പൂർണ്ണമാവുകയും , അത് വലിയ പരാതികൾക്കും പ്രത്യക്ഷ സമര പരിപാടികൾക്കും ഇടവരുത്തുമെന്നും യോഗത്തിൽ മെമ്പർമാർ അഭിപ്രായപ്പെട്ടു .
ആയതിനാൽ ജല ജീവൻ മിഷൻ നടത്തേണ്ട റോഡ് റിപ്പയർ പ്രവർത്തികളെ സംബ്ന്ധിച്ച് ചർച്ച ചെയ്യുന്നതിന് . ബന്ധപ്പെട്ട ഉദ്യോഗസ്ഥരും , കരാറുകാരും , ജനപ്രതിധിനികളും ഉൾപ്പെടുന്ന യോഗം വിളിച്ചു ചേർക്കണമെന്നും അടിയന്തിര പ്രാധാന്യത്തോടെ പ്രവ്യത്തികൾ ചെയ്തു തീർക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്നും ഭരണസമിതി യോഗം ആവശ്യപ്പെട്ടു . അല്ലാത്തപക്ഷം ബഹുജനപ്രക്ഷോഭ സമരപരിപാടികളുമായി ഭരണസമിതി മുന്നോട്ടുപോകുമെന്ന് ഭരണസമിതി ഐക്യകണ്ഠേന തീരുമാനിച്ചു .
യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര , റംസി റമീസ് , പഞ്ചായത്ത് മെമ്പർ ഹുസൈൻ പാടത്ത കായിൽ , സെക്രട്ടറി എൻ . പ്രിയദർശിനി തുടങ്ങിയവർ സംസാരിച്ചു .
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
1 Comments
ഈ വിഷയത്തിൽ ജനങ്ങൾ വലിയ കഷ്ടപ്പാടിലും പ്രയാസത്തിലും ആണ്. പല റോഡുകളിലും നടക്കാൻ പോലും പറ്റുന്നില്ല. മഴക്കാലം വരുന്നു. ഇനി ഇതിനേക്കാൾ വലിയ ദുരിതത്തിലാവും. പാർട്ടി വ്യത്യാസം നോക്കാതെ മെമ്പർമാരും ഭരണസമിതിയും കൃത്യമായി ഇടപെടണം. കാര്യം നടക്കണം. റോഡ് വിഷയത്തിൽ എല്ലാരും ഒറ്റക്കെട്ടായി നിങ്ങളുടെ കൂടെ ഉണ്ടാവും.. പ്രതിഷേധ സമരങ്ങൾ ഉണ്ടാവണം.
ReplyDelete