പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെ സ്വർണ്ണമാല കളഞ്ഞുകിട്ടി
ഉടമയ്ക്ക് നൽകി മാറഞ്ചേരിയിലെ ഹരിത കർമ്മ സേനയുടെ മാതൃക
മാറഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സേനാ അംഗങ്ങൾ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ പോകുന്നതിനിടെ മാറഞ്ചേരി - താമലശ്ശേരി റോഡരികിൽനിന്ന് സ്വർണ്ണമല കളഞ്ഞുകിട്ടി. ഹരിത കർമ്മ സേന അംഗങ്ങളായ എം. സുഹാസിനി, റീന, ബീന, ആശ, സൗമ്യ എന്നിവർക്കാണ് രണ്ട് പവനോളം തൂക്കം വരുന്ന സ്വർണ്ണ മാല ലഭിച്ചത്. സംഭവം ഉടനെ മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ, ഒമ്പതാം വാർഡ് അംഗം സുഹറ ഉസ്മാൻ എന്നിവരെ അറിയിച്ചു. തുടർന്ന് മാലയുടെ അവകാശിയെ കണ്ടെത്തുകയും മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വാർഡംഗം എന്നിവരുടെ സാന്നിധ്യത്തിൽ ഹരിത കർമ്മ സേനാ അംഗങ്ങൾ അവകാശിക്ക് സ്വർണ്ണ മാല കൈമാറി മാതൃകയാവുകയും ചെയ്തു. താമലശ്ശേരി സ്വദേശി കാവുങ്ങലയിൽ മുനീർ - ഹസ്ന ദമ്പതികളുടെ മകൾ ആയിഷ നഫീസത്തിന്റെയാണ് മാല. മദ്രസയിൽ പോയി തിരിച്ചു വരുമ്പോഴാണ് സ്വർണ്ണ മാല കളഞ്ഞു പോയത്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments