നിളയിൽ ബോട്ട് യാത്രയുമായി
'നദി' യാത്രയുടെ പ്രചാരണം
നാഷണൽ എൻജിഒ കോൺഫെഡറേഷൻ ചെയർമാൻ കെ.എൻ ആനന്ദകുമാർ നയിക്കുന്ന നദി യാത്രയുടെ പ്രചാരണാർത്ഥം സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി, ഗുഡ് ഹോപ്പ് സ്വിം ബ്രോസ്, ഹരിയാലി ഫൌണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ ബോട്ട് യാത്ര സംഘടിപ്പിച്ചു. പൊന്നാനി നിളയിൽ നടന്ന ബോട്ട് യാത്ര എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ ഷാജി ഹനീഫ് ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് മാസത്തിൽ 21 ദിവസങ്ങളിലായി 1700 കിലോമീറ്റർ യാത്ര ചെയ്ത് കേരളത്തിലെ 44 നദികളെയും സംരക്ഷിക്കുന്നതിനും പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണുന്നതിനും വേണ്ടിയാണ് നദീ യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. മുൻ ജലവിഭവവകുപ്പ് ഡയറക്ടർ സുഭാഷ് ചന്ദ്രബോസ്, എൻജിഒ കോൺഫെഡറേഷൻ ദേശീയ കോർഡിനേറ്റർ അനന്തുകൃഷ്ണൻ എന്നിവർ കൂടിയാണ് യാത്ര നയിക്കുന്നത്. ബോട്ട് യാത്രയിൽ എൻജിഒ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി ഉമ്മർ ചിറക്കൽ പരിസ്ഥിതി സന്ദേശ ക്ലാസ് നയിച്ചു. പി.പി മൊയ്‌തീൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഇ.വി നാസർ, അഡ്വ. കെ.എ ബക്കർ, കെ.സി മുഹമ്മദ് ബഷീർ, കെ മജീദ്, ഫിറോസ് ആന്തൂർ, പി.വി കരീം, അഷ്‌റഫ് പൂചാമം, ഷെറീന പി.കെ, ജുമൈല എം, മുഹമ്മദുന്നി മാനേരി പ്രസംഗിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments