Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മലപ്പുറത്തോടുള്ള വിദ്യാഭ്യാസ വിവേചനം എസ് എസ് എഫ് ജില്ല കളക്ടർക്ക് നിവേദനം നൽകി


മലപ്പുറത്തോടുള്ള വിദ്യാഭ്യാസ വിവേചനം എസ് എസ് എഫ് ജില്ല കളക്ടർക്ക് നിവേദനം നൽകി

മലപ്പുറം : മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി മലപ്പുറം ജില്ല കളക്ടർക്ക് നിവേദനം നൽകി. ഹയർസെക്കണ്ടറി യോഗ്യത നേടിയ 79730 വിദ്യാർത്ഥികളിൽ നിലവിലുള്ള എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാൽ തന്നെയും 15000ത്തോളം വിദ്യാർത്ഥികൾ പുറത്താണ്. സർക്കാർ പ്രഖ്യാപിച്ച 20-30% സീറ്റ് വർദ്ധനവ് അടിസ്ഥാന സൗകര്യമില്ലാത്തത് കാരണം വിദ്യാർത്ഥികളുടെ പഠന നിലവാരത്തെയും അധ്യാപകരുടെ അധ്യാപനത്തെയും ബാധിക്കും. വിദ്യാഭ്യാസ കരിക്കുലത്തിൽ വിദ്യാർത്ഥികളുടെ മനസികാരോഗ്യത്തിനാവശ്യമായ കാര്യങ്ങൾ കൂടെ ഉൾപ്പെടുത്തണമെന്നും നിവേദനത്തിൽ സൂചിപ്പിച്ചു. 
ജില്ലാ പഞ്ചായത്തിന് കീഴിൽ നടക്കുന്ന വിജയഭേരി എസ് എസ് എൽസി വിദ്യാർത്ഥികളുടെ നിലവാരത്തെ ഉയർത്തുന്നതിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. ഹയർ സെക്കണ്ടറി ലെവലിലും വിജയഭേരി മാതൃകയിലുള്ള ആവിഷ്കാരങ്ങൾ കൊണ്ട് വരണം. ഹയർ സെക്കണ്ടറി പഠനം കഴിഞ്ഞവർക്ക് പഠിക്കാൻ കുറഞ്ഞ കോളേജുകൾ മാത്രമേ നിലവിലുള്ളൂ വെന്നും കോളേജുകളിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
എസ് എസ് എഫ് ജില്ലാ പ്രെസിഡന്റ് അബ്ദുൽ ഹഫീള് അഹ്‌സനി, ജനറൽ സെക്രെട്ടറി മുഹമ്മദ് സാദിഖ് തെന്നല , അതീഖ് റഹ്മാൻ ഊരകം, മൻസൂർ പുത്തൻപള്ളി, ജാസിർ ചേറൂർ, സൈനുൽ ആബിദ് വെന്നിയൂർ, സാലിം സഖാഫി സംബന്ധിച്ചു 



🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments