വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ച് തണൽ
മാറഞ്ചേരി: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ തണൽ കുടുംബാംഗങ്ങളിൽ നിന്നും വിജയിച്ച മുഴുവൻ കുട്ടികളെയും തണൽ വെൽഫെയർ സൊസൈറ്റി ആദരിച്ചു. ആദരിക്കൽ ചടങ്ങ് സിവിൽ സർവ്വീസ് റാങ്ക് ഹോൾഡർ ഡോ. തസ്‌ലീം ഉദ്ഘാടനം ചെയ്തു. തണൽ പ്രസിഡൻ്റ് എ.അബ്ദുൾ ലത്തീഫ് അധ്യക്ഷതവഹിച്ചു. പ്രമുഖ ട്രൈയ്നറും സിജി കൗൺസിലറുമായ ലുഖ്മാൻ പുറത്തൂർ മോട്ടിവേഷൻ ക്ലാസ്സ് നടത്തി. എ.ടി. അലി, ടി.പി. നാസർ, മുഹമ്മദുണ്ണി എന്നിവർ പ്രസംഗിച്ചു.
എസ്.എസ്.എസി. പരീക്ഷയിൽ വിജയിച്ച ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രത്യേകം ആദരവ് നൽകി. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ വിജയിച്ച വിദ്യാത്ഥികളെയും ആദരിച്ചു.
വിജയികൾക്ക് ഡോ. തസ്‌ലിം ഉപഹാരങ്ങൾ വിതരണം ചെയ്തു
പി. അബ്ദുസ്സമദ് സ്വാഗതവും കെ.വി. മുഹമ്മദ് നന്ദിയും പറഞ്ഞു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments