വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ച് സംഗമം പാലപ്പെട്ടി
പെരുമ്പടപ്പ: എസ്.എസ്.എൽസി , പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച പാലപ്പെട്ടി ഹ്യൂമൻ വെൽഫയർ ട്രസ്റ്റിന് കീഴിലുള്ള സംഗമം അയൽകൂട്ടായ്മയിലെ മുഴുവൻ കുട്ടികളേയും ആദരിച്ചു.
സംഗമം അയൽകൂട്ടായ്മയും,
ടീം വെൽഫയറും കൂടി സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ് സിവിൽ സർവീസ് റാങ്ക് ഹോൽഡർ ഡോ. എം.തസ്ലിം ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി പഞ്ചായത്ത് സെക്രടറി കെബീർ പേങ്ങാട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. റഷീദ് മാസ്റ്റർ കൈപ്പമംഗലം മുഖ്യ പ്രഭാഷണം നടത്തി.
മുസ്തഫ കെ.വി, ഷംസു പി.എച്ച്, ഷരീന ഇബ്രാഹിം, റമീന മുസ്തഫ, മുൻഷിറ, ഷഹീന ജുനൈദ് എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് ഡോ. തസ്ലിം ഉപഹാരങ്ങൾ വിതരണം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി അബ്ദുൽ മജീദ് പാലപ്പെട്ടി സ്വഗതവും നൗഷാദ് യാഹു നന്ദിയും പറഞ്ഞു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments