ഫിഷറീസ് ഓഫീസിനുമുന്നിൽ
സൂചനാസമരവുമായി ഉൾനാടൻ മത്സ്യത്തൊഴിലാളികൾ
പൊന്നാനി: ജലസ്രോതസുകളെ ഇല്ലാതാക്കുന്ന അശാസ്ത്രീയമായ തുരുമ്പ് തടയണ മത്സ്യബന്ധനം തടയുക, അംഗീകൃത ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് കേരളത്തിലെവിടെയും മീൻ പിടിക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ സൂചനാസമരം. കേരള ഫിഷർമെൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് വെള്ളിയാഴ്‌ച പൊന്നാനി ചന്തപ്പടിയിലെ ഫിഷറീസ് ഓഫീസിനുമുന്നിലേക്ക് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ പ്രതിഷേധപ്രകടനവുമായെത്തി സൂചനാസമരം നടത്തിയത്. നൂറോളം വരുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളികൾ പങ്കെടുത്ത സൂചനാസമരം കേരള ഫിഷർമെൻ ചാരിറ്റബിൾ ചെയർമാൻ യൂസഫ് എടപ്പാൾ ഉദ്‌ഘാടനം ചെയ്‌തു. സർക്കാർ സർവീസിൽ മത്സ്യത്തൊഴിലാളികൾക്ക് രണ്ടുശതമാനം സംവരണം ഏർപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് ജനറൽ സെക്രട്ടറിഹിലർ വട്ടപ്പറമ്പിൽ, ജോ. സെക്രട്ടറി അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments