യൂത്ത് കോൺഗ്രസ്സ് വെളിയങ്കോട് മണ്ഡലം കമ്മിറ്റി ഉന്നത വിജയികളെ ആദരിച്ചു
എരമംഗലം: യൂത്ത് കോൺഗ്രസ്സ് വെളിയങ്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ SSLC Plus two പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. കളത്തിൽപ്പടി ദാറുസലാമത്ത് സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: സോയ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ് ആദർശ് മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി പി റംഷാദ്, ജില്ല സെക്രട്ടറി കെ.പി റാസിൽ , വിനു എരമംഗലം, അഡ്വ സുജീർ, ഷിബു കളത്തി പറമ്പിൽ, ജയദേവ് എന്നിവർ പ്രസംഗിച്ചു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments