കുണ്ടുച്ചിറ പാലത്തിന്റെ അപ്രോച്ച് റോഡിൽ കുഴിയും വിള്ളലും
പെരുമ്പടപ്പ് പാലപ്പെട്ടി കുണ്ടുച്ചിറ പാലത്തിന്റെ അപ്രോച്ച് റോഡിൽ കുഴിയും വിള്ളലും. പുത്തൻപള്ളിയെയും പാലപ്പെട്ടി യെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിലാണ് മഴയെ തുടർന്ന് വാഹനങ്ങൾക്ക് അപകട ഭീഷണിയാകുന്ന തരത്തിൽ ഗർത്തവും വിള്ളലും ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം പെയ്‌ത മഴയിൽ റോഡി ന്റെ അടിയിലെ മണ്ണ് ഒലിച്ചു പോയതാണ് റോഡിൽ ഗർത്തം രൂപപ്പെടാൻ കാരണം. റോഡിന്റെ സൈഡിലൂടെ വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത തരത്തിലാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments