ഹജ്ജിലൂടെ ആത്മീയ ശുദ്ധീകരണം നേടുക: കെ.സി. മുഹമ്മദ് മൗലവി
ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നതിലൂടെ ആത്മീയ വിശുദ്ധി നേടാൻ ഹാജിമാർ തയ്യാറാകണമെന്ന് കെ.എൻ.എം. നേതാവ് കെ.സി. മുഹമദ് മൗലവി പറഞ്ഞു. ഇന്നത്തെ ലേക ചുറ്റുപാടിൻ്റെ അവസ്ഥ മനസ്സിലാക്കി സമാധന അന്തരീക്ഷം ലഭിക്കാൻ വേണ്ടി പ്രാർത്ഥന നിർവ്വഹിക്കാൻ ഹാജിമാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യാർത്ഥിച്ചു.
ഒരുമ മാറഞ്ചേരി കരുണ ഭവനിൽ സംഘടിപ്പിച്ച ഹജ് യാത്രയയപ്പും പഠന ക്ലാസ്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുമ ചെയർമാൻ ഇ.എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു. അബ്ദുൾ ലത്തീഫ് സുല്ലമി മുഖ്യപ്രഭാഷണം നടത്തി. മസ്ജിദുറഹ്മാൻ ഖത്തീബ് എം.പി. ഷിഹാബുദ്ധീൻ ആശംസകൾ നേർന്നു. വടമുക്ക് ജൗഹർ മസ്ജിദ് ഖത്തീബ് ഹബീബ് മൗലവി ആലപ്പുഴ സമാപന പ്രാർത്ഥന നടത്തി. ഒരുമ ജനറൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് സ്വാഗതവും എം.ഇ. നസീർ നന്ദിയും പറഞ്ഞു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments