നന്നംമുക്ക് പഞ്ചായത്തില്‍ എഇ ഓഫീസിന് മുന്നില്‍ റീത്ത് വച്ച് പ്രതിപക്ഷ മെമ്പര്‍മാരുടെ പ്രതിഷേധം
നന്നംമുക്ക് പഞ്ചായത്തില്‍ എഇ ഓഫീസിന് മുന്നില്‍ പ്രതിപക്ഷ മെമ്പര്‍ മാര്‍ റീത്ത് വച്ച് പ്രതിഷേധിച്ചു.എഇ രണ്ട് മാസമായി ലീവിന് പോയി തിരിച്ചെത്തിയില്ലെന്നാരോപിച്ചാണ് യുഡിഎഫ് മെമ്പര്‍മാര്‍ എഇ ഓഫീസിന് റീത്ത് വച്ച് പ്രതിഷേധിച്ചത്.നൂറ്കണക്കിന് ഫയലുകള്‍ കെട്ടി കിടക്കുന്ന പഞ്ചായത്തില്‍ ഉദ്ധ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഭരണപ്രതിസന്ധിയാണെന്നാ ആരോപിച്ചാണ് സമരം.പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പ്രതിപക്ഷ മെമ്പര്‍മാര്‍ പറഞ്ഞു.മെമ്പര്‍മാരായ സാദിക്ക് നെച്ചിക്കല്‍,വികെഎം നൗഷാദ്,മുസ്തഫ മാട്ടം,അഷറഫ് കാട്ടില്‍,ഫയാസ് ചേലക്കടവ് റഈസ അനീസ്,രാഗി രമേഷ്,ചാന്ദിനി രവീന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് എഇ ഓഫീസിന് മുന്നില്‍ റീത്ത് വച്ചത്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments