എം.പി. വീരേന്ദ്രകുമാറിന്റെ സ്‌മരണയിൽ വിവിധ പരിപാടികൾക്ക് തുടക്കമായി
എരമംഗലം: രാജ്യത്തെ പ്രമുഖ സോഷ്യലിസ്റ്റും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ നാലാം ചരമവാർഷികത്തിൽ ഒരുമാസം നീണ്ടുനിൽക്കുന്ന വിവിധപരിപാടികൾക്ക് തുടക്കമായി. എം.പി. വീരേന്ദ്രകുമാർ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിലാണ് പരിസ്ഥിതി, വിദ്യാഭ്യാസം, തൊഴിൽ, കാർഷികം തുടങ്ങിയ മേഖലയിലായി ജൂൺ -30 വരെയുള്ള പരിപാടികൾക്കാണ് ചൊവ്വാഴ്‌ച പെരുമ്പടപ്പ് അയിരൂർ എ.യു.പി. സ്‌കൂളിൽ തെങ്ങിൻതൈ നട്ടുകൊണ്ട് തുടക്കമായത്. തൈനടീൽ സാംസ്‌കാരിക സമിതി പൊന്നാനി മണ്ഡലം കമ്മിറ്റി അധ്യക്ഷനും എൽ.ജെ.ഡി. ജില്ലാ കമ്മിറ്റിയംഗവുമായ അയിരൂർ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. സമിതി വൈസ് പ്രസിഡന്റ് ടി.കെ. സുരേഷ്, ജോ. സെക്രട്ടറി ദീപു കുന്നംവീട്ടിൽ എന്നിവർ പങ്കെടുത്തു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments