“മാറഞ്ചേരി മൈത്രി വായനശാല” സംഘടിപ്പിച്ച കരിയർ ക്ലിനിക് വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി
SSLC,+2 വിദ്യാർത്ഥികൾക്കായ് മൈത്രി വായനശാല, മാറഞ്ചേരി സംഘടിപ്പിച്ച കരിയർ
ക്ലിനിക്ക്-2024 ശ്രദ്ധേയമായി. 250ൽ പരം വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും അവരുടെ രക്ഷിതാക്കൾക്കും രണ്ട് സെഷനുകളിലാണ് ക്ലാസുകൾ നൽകിയത്. MHRD ട്രൈനറും സ്പെഷ്യൽ കരിയർ കൺസൾട്ടന്റുമായ സുഹൈൽ സി.പി, വിദ്യാഭ്യാസ പരിശീലകൻ റംഷാദ് സൈബർമീഡിയ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു. വിദ്യഭ്യാസ സെമിനാർ, കരിയർ വർക്ക്‌ഷോപ്പ്, ചോദ്യോത്തര സെഷൻ, ഇൻഡിവിജ്വൽ ഗൈഡൻസ് എന്നിവയാണ് നടന്നത്. മലപ്പുറം ജില്ല ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് മെമ്പർ വാസുദേവൻ നമ്പൂതിരി ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. മൈത്രി വായനശാല പ്രസിഡന്റ്റ് ഖാലിദ് മംഗലത്തേൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സലാം മലയംകുളം പരിപാടിയുടെ ഉള്ളടക്കത്തെ പരിചയപ്പെടുത്തി സംസാരിച്ചു.
എം ടി നജീബ് സ്വാഗതം പറഞ്ഞ പരിപാടിയിൽ എ. ടി അലി നന്ദി പ്രകാശിപ്പിച്ചു. വിൻപ്ലസ് അക്കാദമി ഡയറക്ടർ നിസാർ മാഷ് എൻ.കെ ആശംസകൾ അറിയിച്ചു. മുജീബ് കുരുക്കൾപറമ്പിൽ, ജാസ്മിൻ ആരിഫ്, സലീം RTO, സലീം ഗ്ലോബ്, ഷബീർ ചങ്ങണാത്ത്,ബൽക്കീസ് നസീർ, അഷറഫ് പൂച്ഛാമം രമേശ് അമ്പാരത്ത്, ഉണ്ണി മാനേരി,അഷറഫ് പാർസി അബ്ദുൽ ലത്തീഫ് തണൽ,റനീഷ് തുടങ്ങി സാംസ്‌കാരിക സാമൂഹിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments